‘പ്രതിക്കൂട്ടിലെ 14 പുസ്തകങ്ങള്‍’: സാംസ്കാരിക സംവാദം നടത്തി

കാസ൪കോട്: എതി൪ ശബ്ദങ്ങൾ ഇല്ലാതാക്കാനാണ് അധികാരികൾ ശ്രമിക്കുന്നതെന്നും ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥരുടെയും ഭരണ നേതൃത്വത്തിൻെറയും ജനാധിപത്യ ബോധമില്ലായ്മയാണ് ജമാഅത്തെ ഇസ്ലാമിക്കെതിരായ നീക്കങ്ങൾക്ക് കാരണമെന്നും ടി.പി. മുഹമ്മദ് ശമീം അഭിപ്രായപ്പെട്ടു. ജമാഅത്തെ ഇസ്ലാമി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘പ്രതിക്കൂട്ടിലെ 14 പുസ്തകങ്ങൾ’ -സാംസ്കാരിക സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ കാലത്ത് അധികാര ശക്തികളെയും സാമ്രാജ്യത്വത്തെയും മുതലാളിത്തത്തെയും നേ൪ക്കുനേരെ അഭിമുഖീകരിക്കുന്നത് ഇസ്ലാമിക പ്രസ്ഥാനങ്ങളാണ്.  ഇതിനെ മറികടക്കാൻ ഇസ്ലാമിനെക്കുറിച്ച് വല്ലാത്ത പേടി പ്രചരിപ്പിക്കുകയാണ്. .
ജമാഅത്തെ ഇസ്ലാമിയുടെ പ്രസിദ്ധീകരണ വിഭാഗമായ ഇസ്ലാമിക് പബ്ളിഷിങ് ഹൗസ് പ്രസിദ്ധീകരിച്ചതും വിതരണം ചെയ്യുന്നതുമായ പുസ്തകങ്ങൾ നിരോധിക്കുന്നതിനുള്ള ന്യായീകരണങ്ങൾ നിരത്തി സംസ്ഥാന സ൪ക്കാ൪ കോടതിയിൽ സമ൪പ്പിച്ച സത്യവാങ്മൂലം അസംബന്ധങ്ങൾ നിറഞ്ഞതാണ്. സ൪ക്കാ൪ നയങ്ങളെ വിമ൪ശിക്കുന്നു എന്നതാണ് പ്രധാന ആരോപണം. ജനങ്ങൾക്ക് സ൪ക്കാറിനെ വിമ൪ശിക്കാൻ അവകാശമുണ്ട്. അത് നിഷേധിക്കുന്നതിലൂടെ ജനാധിപത്യ അവകാശങ്ങൾ നിഷേധിക്കുകയാണ് ചെയ്യുന്നത്. പുസ്തകങ്ങളിലെ ഉദ്ധരണികൾ ഗ്രന്ഥക൪ത്താക്കളുടെ അഭിപ്രായങ്ങളായി വ്യാഖ്യാനിക്കുന്നു. അബദ്ധങ്ങൾ നിരത്തി തട്ടിക്കൂട്ടിയ രേഖയാണ് സ൪ക്കാറിൻെറ സത്യവാങ്മൂലം. ആളുകളിൽ സംശയം ജനിപ്പിക്കാനാണ് ഈ നീക്കം -മുഹമ്മദ് ശമീം പറഞ്ഞു.
ജില്ലാ പ്രസിഡൻറ് ടി.കെ. മുഹമ്മദലി ആമുഖ ഭാഷണം നടത്തി. രവീന്ദ്രൻ പാടി, അഷ്റഫലി ചേരങ്കൈ എന്നിവ൪ സംസാരിച്ചു. ജില്ലാ സെക്രട്ടറി അഷ്റഫ് ബായാ൪ സ്വാഗതം പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.