ലണ്ടൻ: എവേ൪ട്ടനെ ഒന്നിനെതിരെ നാലു ഗോളിന് വീഴ്ത്തി ആഴ്സനൽ എഫ്.എ കപ്പ് സെമിയിൽ. ആദ്യപകുതിയിൽ ഇരുടീമും ഓരോ ഗോൾ വീതമടിച്ച് സമനില പാലിച്ചു. എന്നാൽ, രണ്ടാം പകുതിയിൽ അളന്നുതൂക്കിയ മുന്നേറ്റങ്ങളിലൂടെ ആഴ്സനൽ തുടരെ ഗോൾ നേടി. അവസാനഘട്ടത്തിൽ പകരക്കാരനായി ഇറങ്ങി രണ്ടുഗോൾ നേടി ഒലിവ൪ ജീറോഡ് (83, 85) ആഴ്സനൽ നിരയിൽ തിളങ്ങി. മെസ്യൂട്ട് ഓസിൽ (7), മൈക്കൽ അ൪ട്ടേറ്റ (68) എന്നിവരായിരുന്നു മറ്റു സ്കോറ൪മാ൪. റൊമേലു ലുകാകുവാണ് (32) എവേ൪ട്ടനായി വലകുലുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.