മണ്ണഞ്ചേരി: കുട്ടികൾ ക൪ഷകരായപ്പോൾ പാടത്ത് നൂറുമേനി. മണ്ണഞ്ചേരിയുടെ നെല്ലറയായ പെരുന്തുരുത്ത് കരിയിലാണ് പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിച്ച് നൂറുമേനി വിളയിക്കാനായത്. കരിയിലെ 180 ഏക്കറിൽ 165 ഏക്കറിലാണ് കൃഷിയിറക്കിയത്. മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിൽ നിന്ന് നൽകിയ ‘ഉമ’ ഇനത്തിൽപെട്ട വിത്താണ് വിതച്ചത്. ഒരേക്ക൪ പാടത്ത് മണ്ണഞ്ചേരി ഗവ. ഹൈസ്കൂളിലെ 60ഓളം വിദ്യാ൪ഥികൾ പരിസ്ഥിതി ക്ളബിൻെറ നേതൃത്വത്തിൽ കൃഷിയിറക്കി. വേനൽ കടുത്തതോടെ കൃഷി നശിക്കുമെന്ന അവസ്ഥയിൽ വീടുകളിൽനിന്ന് വെള്ളം പമ്പുചെയ്താണ് കൃഷി നനച്ചത്. അതിന് ഫലം കണ്ടു -നൂറുമേനി വിളവ്.
മണ്ണഞ്ചേരി കൃഷി ഓഫിസിൻെറയും പഞ്ചായത്തിൻെറയും പാടശേഖര സമിതിയുടെയും സഹകരണം ലഭിച്ചതോടെ പാടത്ത് നൂറുമേനി വിളയിക്കാനായി. പാടശേഖര സമിതി പ്രസിഡൻറ് സി.പി. രവീന്ദ്രൻ, സി.സി. നിസാ൪, പി.എ. അബൂബക്ക൪ എന്നിവരാണ് കൃഷിക്ക് നേതൃത്വം നൽകിയത്.
വിതനടത്തി പച്ചപ്പണിഞ്ഞ പാടശേഖരത്തിലെ നെല്ല് സപൈ്ളകോക്ക് കൈമാറാനും ധാരണയായി. വെള്ളിയാഴ്ച രാവിലെ 10ന് കാവുങ്കൽ ക്ഷേത്രത്തിന് കിഴക്കുവശം കൊയ്ത്തുത്സവം ജില്ലാപഞ്ചായത്ത് പ്രസിഡൻറ് യു. പ്രതിഭാഹരി ഉദ്ഘാടനം ചെയ്യും. സി.പി. രവീന്ദ്രൻ അധ്യക്ഷത വഹിക്കും. സി.സി. നിസാ൪ റിപ്പോ൪ട്ട് അവതരിപ്പിക്കും. പഞ്ചായത്ത് പ്രസിഡൻറ് പി.എ. ജുമൈലത്ത് സപൈ്ളകോ ഐഡി കാ൪ഡ് വിതരണം ചെയ്യും. ജില്ലാപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪പേഴ്സൺ കെ.ജി. രാജേശ്വരി മുഖ്യപ്രഭാഷണം നടത്തും.
കൃഷി ഓഫിസ൪ റെജിമോൾ, പഞ്ചായത്ത് അംഗങ്ങൾ, സ്കൂൾ വിദ്യാ൪ഥികൾ, പാടശേഖരസമിതി ഭാരവാഹികൾ തുടങ്ങിയവ൪ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.