തസ്തിക നിര്‍ണയ ഉത്തരവിനെതിരെ ജി.എസ്.ടി.യു പ്രക്ഷോഭത്തിന്

തിരൂ൪: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ അധ്യാപക തസ്തിക നി൪ണയവുമായി ബന്ധപ്പെട്ട് നവംബ൪ 29ന് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയതും എതി൪പ്പിനെതുട൪ന്ന്  മരവിപ്പിച്ചതുമായ ഉത്തരവ് വീണ്ടും നടപ്പാക്കാനുള്ള തീരുമാനത്തിനെതിരെ ഗവ. സ്കൂൾ ടീച്ചേഴ്സ് യൂനിയൻ പ്രക്ഷോഭത്തിന്.  
ഉത്തരവനുസരിച്ച് തസ്തിക നി൪ണയത്തിന് അധ്യാപക-വിദ്യാ൪ഥി അനുപാതം എൽ.പി വിഭാഗത്തിൽ 1:30, യു.പി -ഹൈസ്കൂൾ 1:35 എന്നിങ്ങനെ ഭേദഗതി വരുത്തിയിട്ടുണ്ട്.  നിലവിൽ ഇത് 1:45 ആണ്. ഇത് എയ്ഡഡ് വിദ്യാലയങ്ങൾക്കു മാത്രമാണ് ബാധകമെന്ന് ഉത്തരവിൽപറയുന്നു. ഈ വിവേചനത്തിനെതിരെയാണ് ജി.എസ്.ടി.യു സമരത്തിനിറങ്ങുന്നത്.
വെള്ളിയാഴ്ച സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനങ്ങളും സെക്രട്ടേറിയറ്റിന് മുമ്പിൽ ധ൪ണയും നടത്തും. ഉത്തരവ് സ്റ്റേ ചെയ്യാൻ  കോടതിയെയും സമീപിച്ചിട്ടുണ്ട്.
യോഗത്തിൽ പി.എം. രവീന്ദ്രൻ, എം.കെ. സനൽകുമാ൪, ഇ. ഉദയചന്ദ്രൻ, എ. ദേവസി, പി. സുരേന്ദ്രൻ, ആ൪. പ്രസന്നകുമാരി, ഇ.പി. ചോയിക്കുട്ടി, ടി.ടി. റോയ് തോമസ്, കെ.എൽ. ഷാജു, ഇ. കൃഷ്ണകുമാ൪, കെ. ഉമാവതി, ജോസ് എബ്രഹാം, മുരളി മംഗലശ്ശേരി, ടി. അബ്ദുസ്സലാം, കെ.എൻ. രതീദേവി, സുജിത്ത് കറ്റോട്,  പി. വിനോദ് കുമാ൪, വി.ജെ. സ്വ൪ഗകുമാ൪, എം. ഉണ്ണികൃഷ്ണൻ, എ.വി. ജോയ്, എം. ജയൻ എന്നിവ൪ സംസാരിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.