ഭക്തര്‍ക്ക് അനുഗ്രഹം ചൊരിഞ്ഞ് മുന്നായരീശ്വരന്‍

രാജപുരം: പാണത്തൂ൪ മഞ്ഞടുക്കം കിഴക്കേ കോവിലകം തുളു൪വനത്ത് ഭഗവതി ക്ഷേത്ര കളിയാട്ട ഭാഗമായി കെട്ടിയാടിയ മുന്നായരീശ്വരൻ മുടിയെടുത്ത് ഭക്ത൪ക്ക് അനുഗ്രഹമേകി. വിവിധ ദേശങ്ങളിൽനിന്നായി ആയിരക്കണക്കിന് ഭക്ത൪ മുന്നായരീശ്വരൻെറ അനുഗ്രഹം വാങ്ങാനെത്തി.
ഫെബ്രുവരി 28 മുതൽ മാ൪ച്ച് ഏഴ് വരെയുള്ള ഏഴ് ദിവസങ്ങളിലായി കെട്ടിയാടുന്ന 101 തെയ്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് മുന്നായരീശ്വരൻ തെയ്യം. ഒമ്പതാം നാട് എന്നറിയപ്പെടുന്ന കിഴക്കേ കോവിലകം ഭരണാധികാരിയായിരുന്ന മുന്നായ൪ ദേവീചൈതന്യത്തിൽ ലയിച്ചതുമുതലാണ്  ദൈവിക സ്ഥാനം നൽകി ആരാധിച്ചത്. ഇതിൻെറ ഭാഗമായാണ് മുന്നായരീശ്വരൻ മുടിയെടുത്ത് കെട്ടിയാടുന്നത്.
കളിയാട്ടത്തിൻെറ അവസാന ദിവസമായ വെള്ളിയാഴ്ച തുളു൪വനത്ത് ഭഗവതി മുടിയെടുക്കുന്നതോടെ ഈ വ൪ഷത്തെ കളിയാട്ടം സമാപിക്കും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.