ഓള്‍ ഇംഗ്ളണ്ട് ബാഡ്മിന്‍റണ്‍: സൈന രണ്ടാം റൗണ്ടില്‍

ബി൪മിങ്ഹാം:  ഓൾ ഇംഗ്ളണ്ട് ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ സൈന നെഹ്വാൾ രണ്ടാം റൗണ്ടിൽ. സ്കോട്ലൻഡിൻെറ കിസ്റ്റി ഗിൽമോറിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് ലണ്ടൻ ഒളിമ്പിക്സിൽ ഇന്ത്യയുടെ വെങ്കല മെഡൽ ജേതാവായ സൈന പരാജയപ്പെടുത്തിയത് (21-15, 21-6). അടുത്ത മത്സരത്തിൽ അമേരിക്കയുടെ ബിവെൻ ഹങ്ങാണ് സൈനയുടെ എതിരാളി. അതേസമയം, ഇന്ത്യയുടെ പി.വി.സിന്ധു ആദ്യ റൗണ്ടിൽ പുറത്തായി. ചൈനയുടെ സൻ യുവിനോടാണ് സിന്ധു പരാജയം സമ്മതിച്ചത് (16-21, 15-21), പുരുഷ സിംഗ്ൾസിൽ ഇന്ത്യയുടെ പി. കശ്യപ്, കിദാംബി ശ്രീകാന്ത് എന്നിവ൪ക്കും ഒന്നാം റൗണ്ടിൽ കാലിടറി.
മിക്സഡ് ഡബ്ൾസിൽ  ഇന്ത്യയുടെ അശ്വിനി പൊന്നപ്പ-തരുൻ കോന സഖ്യത്തിനും രണ്ടാം റൗണ്ടിലേക്കത്തൊനായില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.