ദേശീയ ബാസ്ക്കറ്റ് ബാള്‍: ഛത്തിസ്ഗഢിനും തമിഴ്നാടിനും കിരീടം

ന്യൂഡൽഹി: ദേശീയ ബാസ്ക്കറ്റ് ബാൾ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ തമിഴ്നാടും വനിതാ വിഭാഗത്തിൽ ഛത്തീസ്ഗഢും ചാമ്പ്യന്മാരായി. നിലവിലെ ചാമ്പ്യന്മാരായ റെയിൽവേസിനെ 81-77 എന്ന സ്കോറിനാണ് ഛത്തീസ്ഘട്ട് വനിതകൾ മറികടന്നത്. അവസാന ക്വാ൪ട്ടറിലാണ് ഛത്തീസ്ഗഢ് വിജയം പിടിച്ചെടുത്തത്. മൂന്ന് ക്വാ൪ട്ടറുകളിലും റെയിൽവേസ് വനിതകളായിരുന്നു മുന്നിൽ. പുരുഷ വിഭാഗത്തിൽ പഞ്ചാബിനെ 64-57 എന്ന സ്കോറിനാണ് തമിഴ്നാട് മറികടന്നത്. പുരുഷ വിഭാഗത്തിൽ സ൪വീസസും വനിതാ വിഭാഗത്തിൽ ഡൽഹിയും മൂന്നാം സ്ഥാനത്തത്തെി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.