ന്യൂഡൽഹി: ഐ.പി.എൽ ആറാം സീസൺ മത്സരങ്ങളിൽ സൗഹൃദ വാതുവെപ്പ് നടത്തിയതായി ചെന്നൈ ടീം അധികൃതരിലൊരാളായ ഗുരുനാഥ് മെയ്യപ്പൻ. വാതുവെപ്പ് കേസിൽ അറസ്റ്റിലായ മെയ്യപ്പൻ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം സമ്മതിച്ചത്. ആരോപണവിധേയനായ വിന്ദു ധാരാസിങ്ങുമായാണ് താൻ വാതുവെപ്പ് നടത്തിയതെന്നും മെയ്യപ്പൻ മൊഴിയിൽ പറയുന്നുണ്ട്.
റിപ്പോ൪ട്ട് പുറത്തുവന്നത് ബി.സി.സി.ഐ പ്രസിഡൻറ് എൻ. ശ്രീനിവാസനും അദ്ദേഹത്തിൻെറ മരുമകനുമായ മെയ്യപ്പനും തിരിച്ചടിയായി. വാതുവെപ്പ് വിവാദത്തിൽ മെയ്യപ്പൻെറ പങ്കിനെക്കുറിച്ചന്വേഷിക്കാൻ സുപ്രീംകോടതി മുൻ ജഡ്ജി മുകുൽ മുഗ്ദലിനെ അന്വേഷണ കമീഷനായി നിയമിച്ചതും ഇരുവ൪ക്കും തിരിച്ചടിയായിരുന്നു. അന്വേഷണത്തിൽ മെയ്യപ്പൻ ടീം വിവരങ്ങൾ മറ്റുള്ളവരുമായി പങ്കുവെച്ചെന്നും വാതുവെപ്പിൽ മെയ്യപ്പന് പങ്കുണ്ടെന്നും കമീഷൻ കണ്ടത്തെിയിരുന്നു.
മെയ്യപ്പൻ കുറ്റസമ്മതം നടത്തിയതോടെ ടീം ഉടമസ്ഥതയെ സംബന്ധിച്ചും ദുരൂഹതയേറി. മെയ്യപ്പനെതിരെ ആരോപണം വന്നതോടെ മെയ്യപ്പൻ ചെന്നൈ സൂപ്പ൪ കിങ്സിൻെറ ഒൗദ്യോഗിക സ്ഥാനങ്ങളൊന്നും വഹിക്കുന്നില്ളെന്നും ടീം ഉടമസ്ഥതയിൽ പങ്കില്ളെന്നുമായിരുന്നു ടീം ഒൗദ്യോഗിക വൃത്തങ്ങൾ അറിയിച്ചിരുന്നത്.
അങ്ങനെയെങ്കിൽ മെയ്യപ്പൻെറ കാര്യത്തിൽ ഐ.പി.എൽ നിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ച പറ്റിയെന്നും റിപ്പോ൪ട്ട് വ്യക്തമാക്കിയിരുന്നു. മെയ്യപ്പൻെറ നിയമവിരുദ്ധ പ്രവ൪ത്തനങ്ങൾ അദ്ദേഹത്തിന് ടീമിൽ വ്യക്തമായ സ്വാധീനമുള്ളതായി കാണിക്കുന്നുവെന്നും റിപ്പോ൪ട്ട് ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.