ചെന്നൈ: എതിരാളികളെ ബഹുദൂരം പിന്നിലാക്കി തമിഴ്നാട്ടിൽ ‘പുരട്ചി തലൈവി’ ജയലളിത ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു. തിങ്കളാഴ്ച വൈകുന്നേരം കാഞ്ചീപുരത്താണ് എ.ഐ.എ.ഡി.എം.കെ അധ്യക്ഷയും മുഖ്യമന്ത്രിയുമായ ജയലളിത തെരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്തത്.
ജയലളിതയുടെ നേരത്തേയുള്ള അരങ്ങേറ്റം കരുണാനിധിക്കും വിജയകാന്തിനും തലവേദന സൃഷ്ടിക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനം പോലും ഇറങ്ങുന്നതിന് മുമ്പുതന്നെ ആദ്യഘട്ട പ്രചാരണം ആരംഭിച്ച ജയലളിത ഡൽഹിയാണ് ലക്ഷ്യംവെക്കുന്നത്. സ൪ക്കാറിൻെറ ജനക്ഷേമ പദ്ധതികൾ മുന്നിൽനി൪ത്തിയും തമിഴ് പ്രശ്നങ്ങൾ ഉന്നയിച്ചുമാണ് ജയലളിതയുടെ ആദ്യഘട്ട പ്രചാരണം. തമിഴ് മത്സ്യത്തൊഴിലാളികൾക്കെതിരായ ശ്രീലങ്കൻ നേവിയുടെ അതിക്രമം, രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ മോചനം, കാവേരി നദീജല ത൪ക്കം തുടങ്ങിയ തമിഴ് വൈകാരിക പ്രശ്നങ്ങളിൽ കേന്ദ്രത്തെ പ്രതിക്കൂട്ടിൽ നി൪ത്തി ഡി.എം.കെക്കെതിരെ വിമ൪ശമുന്നയിച്ചാൽ മറുപടി പറയാൻപോലും കഴിയാത്ത അവസ്ഥയിലാണ് കരുണാനിധി. ഏപ്രിൽ അഞ്ചുവരെ നീണ്ടുനിൽക്കുന്ന ആദ്യ ഘട്ട പ്രചാരണത്തിൽ 19 മണ്ഡലങ്ങളിൽ പ്രചാരണം നടത്തും. സംസ്ഥാനത്തിൻെറ തെക്കൻ ജില്ലകളിലൂടെയായിരിക്കും ജയയുടെ പടയോട്ടം. ഈമാസം ആറിന് നാഗപട്ടണം, മയിലാടുതറ മണ്ഡലങ്ങളിൽ പ്രചാരണം നടത്തും.
അതേസമയം, ഡി.എം.കെ സീറ്റ് വിഭജന ച൪ച്ചകൾ ചൊവ്വാഴ്ച ആരംഭിക്കും. ദേശീയ പാ൪ട്ടികളുമായോ ഡി.എം.ഡി.കെയുമായോ സഖ്യത്തിലാവാൻ കഴിയാത്ത ഡി.എം.കെക്കൊപ്പം മുസ്ലിംലീഗ്, എം.എം.കെ (മനിതനേയ മക്കൾ കക്ഷി), വി.സി.കെ (വിടുതലൈ ചുരുതൈകൾ കക്ഷി), പുതിയ തമിഴകം എന്നീ കക്ഷികളാണ് സഖ്യത്തിലുള്ളത്. എം.എം.കെ, വി.സി.കെ എന്നിവക്ക് രണ്ട് വീതം സീറ്റും പുതിയ തമിഴകം, മുസ്ലിം ലീഗ് എന്നിവക്ക് ഒന്നും വീതം സീറ്റും ലഭിക്കാനാണ് സാധ്യത. മയിലാടുംതറയും സെൻട്രൽ ചെന്നൈയുമാണ് ജവാഹിറുല്ലയുടെ എം.എം.കെ ലക്ഷ്യമിടുന്നത്. കഴിഞ്ഞ തവണ ഡി.എം.കെയുടെ ചിഹ്നമായ ഉദയസൂര്യനിൽ വെല്ലൂരിൽനിന്ന് മത്സരിച്ച് ജയിച്ച മുസ്ലിംലീഗ് കോണി അടയാളത്തിൽതന്നെ മത്സരിക്കുമെന്ന് ഐ.യു.എം.എൽ പ്രസിഡൻറ് ഖാദ൪ മൊയ്തീൻ പറഞ്ഞു. ചിദംബരം, വില്ലുപുരം എന്നിവയാണ് വി.സി.കെ മത്സരിച്ചത്.
ഇത്തവണ കാഞ്ചീപുരം സംവരണ മണ്ഡലത്തിലും തോൾ തിരുമണവാളൻെറ പാ൪ട്ടിക്ക് കണ്ണുണ്ട്. തിരുമണവാളൻ ചിദംബരത്തുനിന്ന് കഴിഞ്ഞ തവണ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
പുതിയ തമിഴകത്തിന് സംവരണ മണ്ഡലമായ തെങ്കാശിയായിരിക്കും ലഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.