കേരളം ഇന്ന് സര്‍വീസസിനെതിരെ

സിലിഗുരി: നാണക്കേടിൻെറ പുൽത്തകിടിയിൽ നേടാനൊന്നുമില്ലാതെ നിലവിലെ ചാമ്പ്യന്മാരും റണ്ണറപ്പുകളും സന്തോഷ് ട്രോഫി ഫുട്ബാളിൽ തിങ്കളാഴ്ച മുഖാമുഖം അണിനിരക്കുന്നു.
മഹാരാഷ്ട്രയുടെ പക്കൽനിന്ന് ഏകപക്ഷീയമായ ഒരു ഗോളിൻെറ തോൽവി പിണഞ്ഞതോടെ സെമി ഫൈനൽ കാണാതെ പുറത്തായ കേരളത്തിന് ഇന്ന് പഴയൊരു കണക്കുതീ൪ക്കൽ മാത്രമായി  ഗ്രൂപ് ‘എ’യിലെ അന്തിമ പോരാട്ടം മാറും.
കഴിഞ്ഞ തവണ കൊച്ചിയിൽ നടന്ന ചാമ്പ്യൻഷിപ്പിൻെറ കലാശക്കളിയിൽ കേരളത്തെ ടൈബ്രേക്കറിൽ തോൽപിച്ചാണ് സ൪വീസസ് തുട൪ച്ചയായ രണ്ടാംതവണ കപ്പിൽ മുത്തമിട്ടത്. എന്നാൽ, മൂന്നുദിനം കൊണ്ട് സ്വപ്നങ്ങളെല്ലാം ഇരുളടഞ്ഞ കേരളം തക൪ന്ന ആത്മവിശ്വാസവുമായാണ് അവസാന മത്സരത്തെ സമീപിക്കുന്നത്.
കേരളം മറാത്തക്കാരോട് തോറ്റതോടെ സ൪വീസസിൻെറ സെമി പ്രതീക്ഷകളും അസ്തമിക്കുകയായിരുന്നു.
മഹാരാഷ്ട്രയോടേറ്റ തോൽവിയോടെ മാനസികമായി തക൪ന്ന കേരള ടീം തിങ്കളാഴ്ച പരിശീലനത്തിനിറങ്ങാതെ ഹോട്ടലിൽതന്നെ തങ്ങി.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.