വടുതല: അരൂക്കുറ്റി പഞ്ചായത്തിൻെറ വിവിധ ഭാഗങ്ങളിൽ ഒരാഴ്ചയിലധികമായി ജപ്പാൻ കുടിവെള്ളത്തിൻെറ ലഭ്യത പകുതിയിലധികം കുറഞ്ഞത് ജനത്തെ ദുരിതത്തിലാക്കി.
പൊതുടാപ്പിലും ഗാ൪ഹിക കണക്ഷനുകളിലും നൂൽ വലുപ്പത്തിലാണ് വെള്ളം ലഭിക്കുന്നത്. ഇതുമൂലം പൊതുടാപ്പുകൾക്കു മുന്നിൽ വെള്ളമെടുക്കാൻ എത്തുന്നവരുടെ നീണ്ടനിരയാണ്. സമീപ പഞ്ചായത്തായ പാണാവള്ളിയിൽ ശരിയായ രീതിയിൽ വെള്ളം ലഭിക്കുന്നുണ്ട്. അരൂക്കുറ്റി പഞ്ചായത്തിൽ മാത്രം വെള്ളം കുറയാനുള്ള കാരണം വ്യക്തമല്ല. പഞ്ചായത്തിൽ ദിനേനയെന്നോണം പാഴാകുന്ന വെള്ളത്തിന് ഒരുകണക്കുമില്ല. ഓരോ വാ൪ഡിലും ചുരുങ്ങിയത് മൂന്നിലധികം സ്ഥലങ്ങളിൽ പൈപ് പൊട്ടി വെള്ളം പാഴാകുന്നുണ്ട്.
അധികാരികളെ വിവരം അറിയിച്ചാൽ അറ്റകുറ്റപ്പണി നടത്താൻ ഫണ്ടില്ല എന്ന മറുപടിയാണ് ലഭിക്കുന്നത്.
മിക്ക സ്ഥലത്തും വെള്ളത്തിൻെറ ഒഴുക്ക് ശക്തമായതിനാൽ കുഴികളും രൂപപ്പെടുന്നുണ്ട്. അറ്റകുറ്റപ്പണി നടത്തിയ റോഡുകൾ ഉൾപ്പെടെ ഇതുമൂലം താറുമാറാകുന്നു. പൈപ് പൊട്ടി വെള്ളം പാഴാകുന്നതാണ് ടാപ്പുകളിൽ ലഭ്യത കുറയാൻ കാരണമെന്ന് നാട്ടുകാ൪ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.