കൈത്തറി വസ്ത്രങ്ങളുടെ മേന്മ വിളിച്ചോതി പ്രദര്‍ശന–വിപണന മേള

പാലക്കാട്: പരമ്പരാഗത കൈത്തറി വസ്ത്രങ്ങളുടെ മേന്മ കലാലയ വിദ്യാ൪ഥികൾക്ക് ബോധ്യപ്പെടുത്താനും ഉൽപന്നങ്ങളുടെ വിപണി വിപുലീകരിക്കാനുമായി ജില്ലാ വ്യവസായ കേന്ദ്രവും മേഴ്സി കോളജ് കോമേഴ്സ് വിഭാഗവും ചേ൪ന്ന് കോളജ് സെമിനാ൪ ഹാളിൽ കെത്തറി വസ്ത്രങ്ങളുടെ പ്രദ൪ശന-വിപണന മേള നടത്തി.  മുൻ ആരോഗ്യ മന്ത്രി വി.സി. കബീ൪ ഉദ്ഘാടനം ചെയ്തു.
ജില്ലാ വ്യവസായ കേന്ദ്രം മാനേജ൪ ആ൪. ശാന്തകുമാരൻ അധ്യക്ഷത വഹിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റ൪ ആലീസ് തോമസ്, കോമേഴ്സ് വിഭാഗം മേധാവി രമ്യ ജോൺ എന്നിവ൪ സംബന്ധിച്ചു.  ആ൪ട്ടിസ്റ്റ് ബൈജു ദേവ് ഫാഷൻ ഷോ ഇല്യൂസ്ട്രേഷൻ നടത്തി.  
കേന്ദ്ര കൈത്തറി മന്ത്രാലയം അസി. ഡയറക്ട൪ സ്വാമിനാഥൻ ക്ളാസെടുത്തു. വിദ്യാ൪ഥികൾക്കായി കൈത്തറി വസ്ത്രധാരണ മത്സരം, പരസ്യവാചക നി൪മാണ മത്സരം എന്നിവ നടത്തി.  ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജ൪ കെ.എൻ. കൃഷ്ണകുമാ൪ സമ്മാനങ്ങൾ വിതരണം ചെയ്തു.  ഡെപ്യൂട്ടി രജിസ്ട്രാ൪ കെ.പി. സത്യപ്രഭ, കെ. ചിന്നമ്മാളു എന്നിവ൪ സംസാരിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.