‘നവോത്ഥാനത്തിലൂടെയുണ്ടായ മാറ്റങ്ങള്‍ അരക്കിട്ട് ഉറപ്പിച്ചത് കമ്യൂണിസ്റ്റ് പ്രസ്ഥാനം’

വണ്ടൂ൪: നവോത്ഥാനത്തിലൂടെ കേരളത്തിലെ എല്ലാവ൪ക്കും നേട്ടമാണ് ഉണ്ടായതെന്നും ഇതിലൂടെയുണ്ടായ മാറ്റങ്ങൾ അരക്കിട്ട് ഉറപ്പിച്ചത് കമ്യൂണിസ്റ്റ് പ്രസ്ഥാനമാണെന്നും പട്ടികജാതി ക്ഷേമ സമിതി സംസ്ഥാന കമ്മിറ്റി സെക്രട്ടറി അഡ്വ. സോമപ്രസാദ്. വണ്ടൂരിൽ നടന്ന പി.കെ.എസ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമൂഹത്തിൽ എവിടെ നിൽക്കണമെന്ന് തീരുമാനിക്കുന്നത് ജാതിയാണ്. ജാതി ദൈവം വിചാരിച്ചാലും  മാറ്റാൻ കഴിയില്ല. സ൪ക്കാറിൻെറ ദയാ ദാക്ഷിണ്യങ്ങൾ അനുസരിച്ച് കിട്ടിയതാണ് പട്ടികജാതി.  അത് അവ൪ വിചാരിച്ചാൽ തിരിച്ചെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. പട്ടികജാതി എന്നൊരു ജാതിയില്ലെന്നും ആ പ്രയോഗം തെറ്റാണെന്നും സോമപ്രസാദ് പറഞ്ഞു. പി.കെ.എസ് ജില്ലാ പ്രസിഡൻറ് എൻ. കണ്ണൻ അധ്യക്ഷത വഹിച്ചു. സുബ്രഹ്മണ്യൻ രക്തസാക്ഷി പ്രമേയവും  പി. ലക്ഷ്മണൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സി.പി.എം ഏരിയാ സെക്രട്ടറി പി.ആ൪. രാധാകൃഷ്ണൻ, വി. രമേശൻ, എസ്. അജയ്കുമാ൪, പി.ഡി. വാസുദേവൻ, പി. അയ്യപ്പൻ എന്നിവ൪ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.