കണ്ണൂ൪: ജില്ലയിലെ കോൺഗ്രസിലെ സുധാകര-രാമകൃഷ്ണ പോരിന് മൂക്കുകയറിട്ട് വി.എം. സുധീരൻെറ നി൪ദേശം. പി. രാമകൃഷ്ണനും സുധാകരനും വിമ൪ശവും തലോടലും നൽകി കോൺഗ്രസ്സ് ജില്ലാ പ്രവ൪ത്തക കൺവെൻഷനിലാണ് കെ.പി.സി.സി പ്രസിഡൻറ് മുന്നറിയിപ്പ് നൽകിയത്. സുധാകരൻെറ പ്രവ൪ത്തനം മതിപ്പുളവാക്കുന്നതാണെന്നും പി. രാമകൃഷ്ണൻ ആത്മാ൪ഥതയുള്ള നേതാവാണെന്നും പറഞ്ഞാണ് സുധീരൻെറ കമൻറ്.
ഡി.സി.സി പ്രസിഡൻറ് കെ.സുരേന്ദ്രനാണ് വിമ൪ശത്തിന് തുടക്കമിട്ടത്. സി.പി.എം ഉയ൪ത്തിയ വെല്ലുവിളികളെ നേരിട്ട് മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്ന ജില്ലയിലെ കോൺഗ്രസിൻെറ പ്രവ൪ത്തനത്തെ പിന്നോട്ടുവലിക്കുന്ന പ്രവൃത്തി ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുത്.
കെ.പി.സി.സി പ്രസിഡൻറിൻെറ ഒരു പ്രത്യേക ശ്രദ്ധ കണ്ണൂ൪ ജില്ലയിലെ കോൺഗ്രസ് സംഘടനാ പ്രവ൪ത്തത്തിന് ഉണ്ടാകണം. 152 കോൺഗ്രസ് പ്രവ൪ത്തകരാണ് കണ്ണൂ൪ ജില്ലയിൽ സി.പി.എമ്മുകാരാൽ വധിക്കപ്പെട്ടതെന്ന് സുരേന്ദ്രൻ പറഞ്ഞു. ഉദ്ഘാടന പ്രസംഗത്തിൽ കെ. സുധാകരനെ വാനോളം പുകഴ്ത്തിയ വി.എം. സുധീരൻ പക്ഷെ, കെ.പി.സി.സി ജനറൽ സെക്രട്ടറി പി. രാമകൃഷ്ണനെ അഭിസംബോധന ചെയ്യുക മാത്രമാണുണ്ടായത്. കണ്ണൂ൪ ജില്ലയിൽ ഇന്നലെ എന്ത് നടന്നുവെന്ന് താൻ ച൪ച്ച ചെയ്യുന്നില്ല. ഓരോ നേതാക്കളും പരസ്പരം അംഗീകരിക്കണം -സുധീരൻ പറഞ്ഞു.
കണ്ണൂ൪ ജില്ലയിലെ പാ൪ട്ടി നന്നായില്ലെന്ന് പറയുന്ന ചില വിദ്വാന്മാ൪ നേതൃതലത്തിലുണ്ടെന്നെ് കെ. സുധാകരൻ പറഞ്ഞു. ജില്ലയിലെ കോൺഗ്രസ് ഗ്രൂപ് പ്രവ൪ത്തനത്തിൽ ഗ്രൂപ്പില്ലാത്ത കെ.പി.സി.സി പ്രസിഡൻറിൻെറ നിലപാട് പ്രഖ്യാപിക്കുന്ന ചടങ്ങ് കൂടിയായി കോൺഗ്രസ് ജില്ലാ പ്രവ൪ത്തക കൺവെൻഷൻ.
കെ. സുധാകരനെ പടിയടച്ച് പിണ്ഡം വെക്കണമെന്ന പി. രാമകൃഷ്ണൻെറ പ്രസ്താവന ഏറെ വിവാദമായിരുന്നു. ഇതിനെതിരെ ഡി.സി.സി നേതൃത്വം പി. രാമകൃഷ്ണൻ ഉൾപ്പെടുന്ന എ ഗ്രൂപ്പിൻെറ കൂടി അനുമതിയോടെ കെ.പി.സി.സിക്ക് നൽകിയ പരാതി സുധീരൻെറയടുത്തുണ്ട്. മന്ത്രി കെ.സി. ജോസഫും പി. രാമകൃഷ്ണനെ വിമ൪ശിച്ചിരുന്നു. ഉത്തരവാദപ്പെട്ട നേതാക്കൾ ചാനലുകളെ കാണുമ്പോൾ ഉത്തരവാദിത്തം മറക്കരുത് എന്നാണ് കെ.സി. ജോസഫ് പ്രതികരിച്ചത്. ചടങ്ങിൽ മാ൪ട്ടിൻ ജോ൪ജ് അധ്യക്ഷത വഹിച്ചു. മന്ത്രി കെ.സി. ജോസഫ്, കെ.പി.സി.സി വൈസ് പ്രസിഡൻറ് വി.ഡി. സതീശൻ, ടി. സിദ്ദീഖ്, സതീശൻ പാച്ചേനി, വി.എ. നാരായണൻ, സുമാ ബാലകൃഷ്ണൻ, അഡ്വ. സണ്ണിജോസഫ് എം.എൽ.എ, എ.പി. അബ്ദുല്ലക്കുട്ടി എം.എൽ.എ, മമ്പറം ദിവാകരൻ, വി.എൻ. എരിപുരം, സജീവ് മാറോളി എന്നിവ൪ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.