ഓട്ടോറിക്ഷ താഴ്ചയിലേക്ക് മറിഞ്ഞ് ഒമ്പത് പേര്‍ക്ക് പരിക്ക്

എടവണ്ണ: നിയന്ത്രണം വിട്ട ഓട്ടോറിക്ഷ താഴ്ചയിലേക്ക് മറിഞ്ഞ് ഒമ്പത് പേ൪ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും ഏഴ് പേരെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച ഉച്ചക്ക് 12.30ഓടെയാണ് മമ്പാട് നിന്ന് എടവണ്ണ ഭാഗത്തേക്ക് വന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് റോഡരികിൽ നിന്ന സ്ത്രീയെ തട്ടി തെറിപ്പിച്ച് 15 അടി ആഴത്തിലേക്ക് മറിഞ്ഞത്. ഓടിക്കൂടിയ നാട്ടുകാരാണ് അപകടത്തിൽ പെട്ടവരെ ആശുപത്രിയിലേക്കെത്തിച്ചത്. മമ്പാട് കൂളിക്കലെ ആലൂരാൻ സഫിയ (50),നിഅ്മത്ത്(38) എന്നിവരെയാണ് കോഴിക്കോട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഓട്ടോ ഡ്രൈവ൪ മമ്പാട് കൂളിക്കൽ ഹമീദ്, റോഡ് വക്കിൽ നിന്ന പാണ്ടികശാല നഫീസ (മാളുമ്മ 45) എന്നിവരെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും നജ്മ (42),നഫ്സ (എട്ട്),നജ്ല (ആറ്), അഫ്സൽ (16),ആയിശ(12) എന്നിവരെ എടവണ്ണയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മമ്പാട് കൂളിക്കല്ലിൽനിന്ന് മൂ൪ക്കനാട്ടെ ബന്ധു വീട്ടിലേക്ക് വിവാഹ സൽക്കാരത്തിന് പോകുകയായിരുന്നു കുടുംബം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.