സ്വാദൂറും വിഭവങ്ങളൊരുക്കി വിദ്യാര്‍ഥികള്‍

തൊടുപുഴ: കപ്പപ്പുഴുക്കും മീൻകറിയും, ചൂടുപറക്കുന്ന തേങ്ങാച്ചോ൪, കോഴിക്കോടൻ ബിരിയാണി, അറേബ്യൻ ഡിഷുകൾ.ബുധനാഴ്ച ന്യൂമാൻ കോളജിൽ നടന്ന വിദ്യാ൪ഥികളുടെ സ്വന്തം പാചകമേളയിൽ തയാറായ സ്വാദൂറുന്ന വിഭവങ്ങളാണ് ഇവ. തൊടുപുഴ ന്യൂമാൻ കോളജ് വിമൻസ് ഫോറത്തിൻെറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റിവലായിരുന്നു വേദി.
വിവിധ ഡിപ്പാ൪ട്മെൻറുകളുടെ ആഭിമുഖ്യത്തിലാണ്  ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിച്ചത്.
ഹിസ്റ്ററി, ഇക്കണോമിക്സ്, ലിറ്ററേച്ച൪, ബി.കോം, ബി.എസ്സി തുടങ്ങി 12 സ്റ്റാളുകൾ ഫുഡ് ഫെസ്റ്റിവലിൽ നിരന്നു.
രാവിലെ 10 മണിയോടെ കോളജ് കോമ്പൗണ്ടിൽ സ്റ്റാളുകൾ ഒരുങ്ങി. 12.30 ഓടെ വിഭവങ്ങൾ ടേബ്ളുകളിൽ തയാറായി. അറേബ്യൻ ഡിഷുകളും കോഴിക്കോടൻ ബിരിയാണിയുമാണ് ഫെസ്റ്റിവലിൽ താരങ്ങളായത്.
ന്യൂഡിൽസും അപ്പവും ഇറച്ചിയും ചക്കപ്പുഴുക്കും മീൻകറിയും മേളയെ രുചി വൈവിധ്യങ്ങളിൽ ആറാടിച്ചു.
കുലുക്കി സ൪ബത്ത്, തണ്ണിമത്തൻ ജ്യൂസും മിനിട്ടുകൾക്കകം കാലിയായി. വൈകുന്നേരത്തോടെ വിഭവങ്ങളെല്ലാം മേശകളിൽനിന്ന് അപ്രത്യക്ഷമായി.
പഠിക്കാൻ മാത്രമല്ല തങ്ങളുടെ പാചകകലയിലും വിദഗ്ധ൪ തന്നെ അല്ലേയെന്ന് വിഭവങ്ങളുടെ രുചി നോക്കാനെത്തിയ അധ്യാപകരോട് വിദ്യാ൪ഥികൾ ചോദിച്ചു. രുചി കേമം തന്നെ എന്നായിരുന്നു അവരുടെ മറുപടി.
ആറാം തവണയാണ് ന്യൂമാൻ കോളജിൻെറ നേതൃത്വത്തിൽ ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.
കുട്ടികളെ സ്വയം സംരംഭകത്വം എന്ന ലക്ഷ്യത്തിലേക്ക് വള൪ത്താൻ ഇത്തരം പരിപാടികൾക്ക് കഴിയുമെന്ന് കോളജ് പ്രിൻസിപ്പൽ ടി.ജെ. ജോസഫ് പറഞ്ഞു. കുട്ടികൾ സ്വയം ലാഭം പങ്കിട്ട് എടുക്കുകയാണ് ചെയ്യുന്നത്. വിദ്യാ൪ഥികൾ, അധ്യാപക൪, അനധ്യാപക൪ തുടങ്ങി നിരവധിപേ൪ ഫുഡ് ഫെസ്റ്റിവലിൽ പങ്കെടുത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.