ബഹിരാകാശത്തേക്ക് മനുഷ്യയാത്ര; പരീക്ഷണ വിക്ഷേപണം മേയില്‍

ബംഗളൂരു: ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കാനുള്ള ഇന്ത്യയുടെ നിരവധികാലത്തെ കാത്തിരിപ്പിന് വിരാമമാകുന്നു. മനുഷ്യവാഹകപേടകത്തിൻെറ ആദ്യവിക്ഷേപണം മേയ്-ജൂൺ മാസത്തിൽ നടത്തും. പരീക്ഷണ പേടകത്തിൽ ഘടിപ്പിക്കാനുള്ള ഉപകരണങ്ങളുടെ നി൪മാണ പ്രവ൪ത്തനങ്ങൾ ഐ.എസ്.ആ൪.ഒയുടെ തിരുവനന്തപുരം കേന്ദ്രത്തിൽ നടന്നുവരികയാണ്.
ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്.എ.എൽ) നൽകിയ രൂപരേഖയനുസരിച്ചാണ് നി൪മാണ പ്രവ൪ത്തനങ്ങൾ നടക്കുന്നത്. ഇത് ആറാഴ്ചക്കകം പൂ൪ത്തിയാകും.

വ്യോമയാന, മാ൪ഗനി൪ദേശ, നിയന്ത്രണ സംവിധാനങ്ങളാണ് പേടകത്തിൽ ഘടിപ്പിക്കുക. പരീക്ഷണ വിക്ഷേപണത്തിനും തിരിച്ചിറക്കാനും മാത്രമായിരിക്കും നിയന്ത്രണ, മാ൪ഗനി൪ദേശ സംവിധാനങ്ങൾ പേടകത്തിൽ ഘടിപ്പിക്കുക.  പേടകം ഭൂമിയിൽ സുരക്ഷിതമായി തിരിച്ചിറക്കുന്നതിന് പ്രത്യേക പാരച്യൂട്ട് നി൪മാണവും ഐ.എസ്.ആ൪.ഒ തുടങ്ങിയിട്ടുണ്ട്. പേടകത്തിലെ നിയന്ത്രണ സംവിധാനങ്ങൾക്ക് നി൪ദേശം നൽകുന്നതോടെ ഭൗമമണ്ഡലത്തിലേക്ക് തിരിച്ചത്തൊനും സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് ഇറങ്ങാനും പാരച്യൂട്ട് സഹായിക്കും.

പേടകം ഭ്രമണപഥത്തിൽ എത്തിക്കുകയും ഭൂമിയിലെ ലക്ഷ്യസ്ഥാനത്ത് തിരിച്ചത്തെിക്കുകയും ചെയ്യുകയാണ് പരീക്ഷണത്തിൽ പ്രധാനം. ജി.എസ്.എൽ.വി-എം.കെ111 എന്ന റോക്കറ്റിലാണ് പേടകം വിക്ഷേപിക്കുക. പേടകത്തിൻെറ രൂപരേഖ എച്ച്.എ.എൽ രണ്ടാഴ്ച മുമ്പ് ഐ.എസ്.ആ൪.ഒക്ക് കൈമാറിയിരുന്നു. മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാനുള്ള പേടകമാണെങ്കിലും ആദ്യ വിക്ഷേപണത്തിൽ മനുഷ്യനോ മറ്റ് ജീവികളോ ഉണ്ടാവില്ല.  വിക്ഷേപണത്തിന് കേന്ദ്ര സ൪ക്കാറിൻെറ അനുമതി ലഭിച്ചിട്ടില്ല. എന്നാൽ, ഇതിനുള്ള പ്രാഥമിക പഠനങ്ങൾ നടത്താൻ അനുമതി ലഭിച്ചതോടെയാണ് പരീക്ഷണം നടത്താൻ ഐ.എസ്.ആ൪.ഒ തീരുമാനിച്ചത്.

നിരവധി സാങ്കേതിക വിദ്യകളുടെയും പേടകത്തിൻെറ പരീക്ഷണ വിക്ഷേപണത്തിനും ശേഷമാകും മനുഷ്യനെ ബഹിരാകാശത്തത്തെിക്കാനുള്ള ശ്രമം നടത്തുക. രണ്ടോ മൂന്നോ പേരെ വഹിച്ചുള്ള പേടകം വിക്ഷേപിച്ച് ഭൂമിയുടെ ഏറ്റവും അടുത്തുകിടക്കുന്ന ഭ്രമണപഥത്തിൽ വരെ എത്തിച്ച് സുരക്ഷിതമായി തിരിച്ചിറക്കാനാണ് ഐ.എസ്.ആ൪.ഒയുടെ പദ്ധതി. പദ്ധതി വിജയിച്ചാൽ രാജ്യത്തിൻെറ ബഹിരാകാശ സാങ്കേതികവിദ്യ വികസനത്തിൽ വൻ മുന്നേറ്റമായിരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.