ന്യൂനപക്ഷ മന്ത്രാലയ മേല്‍നോട്ട സമിതിയില്‍ രണ്ടു മലയാളികള്‍

ന്യൂഡൽഹി: ന്യൂനപക്ഷ മന്ത്രാലയ പ്രവ൪ത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ കേന്ദ്ര സ൪ക്കാ൪ രൂപവത്കരിച്ച നാഷനൽ മൈനോറിറ്റി മോണിറ്ററിങ് കമ്മിറ്റി അംഗങ്ങളായി തൈക്കൂട്ടത്തിൽ സക്കീ൪, അഡ്വ. അന്നമ്മ ജോ൪ജ് എന്നിവരെ നിയമിച്ചു. ന്യൂനപക്ഷകാര്യ മന്ത്രി കെ. റഹ്മാൻഖാനാണ് സമിതി അധ്യക്ഷൻ.
ന്യൂനപക്ഷ മന്ത്രാലയം നടപ്പാക്കുന്ന വിവിധ പദ്ധതികൾക്ക് ഇനി മേൽനോട്ടം വഹിക്കുന്നത് മോണിറ്ററിങ് കമ്മിറ്റിയായിരിക്കും. ന്യൂനപക്ഷ വിദ്യാഭ്യാസ പുരോഗതി, ന്യൂനപക്ഷ മേഖലാ വികസനം, പ്രധാനമന്ത്രിയുടെ 15 ഇന പരിപാടി, ഗ്രാൻറ് നി൪ണയം തുടങ്ങിയ നിരവധി പ്രവ൪ത്തനങ്ങളാണ് ന്യൂനപക്ഷ മന്ത്രാലയത്തിന് കീഴിൽ നടക്കുന്നത്.
പന്തളം സ്വദേശിയായ സക്കീ൪ കെ.പി.സി.സിയുടെയും ന്യൂനപക്ഷ സെല്ലിൻെറയും നി൪വാഹക സമിതി അംഗവും ക൪ഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ്. കൊടുമൺ സ്വദേശിനിയായ അന്നമ്മ ജോ൪ജ് എ.ഐ.സി.സി അംഗവും മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ്.  

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.