ബംഗളൂരു: യശ്വന്ത്പു൪-കണ്ണൂ൪ എക്സ്പ്രസിന് (16527/16528) കൊയിലാണ്ടിയിൽ സ്റ്റോപ് അനുവദിച്ചു. വ്യാഴാഴ്ച മുതൽ ഈ ട്രെയിൻ ഒരുമിനിറ്റ് കൊയിലാണ്ടിയിൽ നി൪ത്തും. ആറുമാസം വരെ (ആഗസ്റ്റ് 27) പരീക്ഷണാടിസ്ഥാനത്തിലാണ് സ്റ്റോപ് അനുവദിച്ചത്. യാത്രക്കാരുടെ എണ്ണത്തിന് അനുസരിച്ച് പിന്നീട് സ്ഥിരം സ്റ്റോപ്പാക്കുന്നത് പരിഗണിക്കും.
ബംഗളൂരുവിലെ യശ്വന്ത്പൂരിൽനിന്ന് ദിവസവും രാത്രി എട്ടിന് കണ്ണൂരിലേക്ക് തിരിക്കുന്ന ട്രെയിൻ പിറ്റേദിവസം രാവിലെ 7.09ന് കൊയിലാണ്ടിയിലത്തെും. കണ്ണൂരിൽനിന്ന് ദിവസവും വൈകീട്ട് 6.25ന് യശ്വന്ത്പുരിലേക്ക് പുറപ്പെടുന്ന ട്രെയിൻ 7.22ന് കൊയിലാണ്ടിയിലത്തെും. കോഴിക്കോടിനും വടകരക്കും മധ്യേയുള്ള കൊയിലാണ്ടിയിൽ സ്റ്റോപ് അനുവദിച്ചത് നൂറുകണക്കിന് യാത്രക്കാ൪ക്ക് പ്രയോജനപ്പെടും.
കോഴിക്കോടുനിന്ന് കൊയിലാണ്ടിക്ക് 24 കിലോമീറ്ററും കൊയിലാണ്ടിയിൽനിന്ന് വടകരക്ക് 22 കിലോമീറ്ററുമാണ് ദൂരം. കൊയിലാണ്ടിയുടെ സമീപപ്രദേശങ്ങളായ ഉള്ള്യേരി, പേരാമ്പ്ര, ബാലുശ്ശേരി, കുറ്റ്യാടി, നന്മണ്ട എന്നിവിടങ്ങളിലെ യാത്രക്കാ൪ക്കാണ് സ്റ്റോപ്പിൻെറ പ്രയോജനം ലഭിക്കുക. കൊയിലാണ്ടിയിൽനിന്ന് രാവിലെ കണ്ണൂ൪, തലശേരി ഭാഗങ്ങളിലേക്ക് പോകുന്ന ദിവസയാത്രക്കാ൪ക്കും ട്രെയിൻ പ്രയോജനപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.