കുറ്റകൃത്യങ്ങളില്‍ മുന്നില്‍ സ്ത്രീകളാണെന്ന പ്രതീതി ജനിപ്പിക്കുന്നു –മന്ത്രി മുനീര്‍

തിരുവനന്തപുരം: എല്ലാ കുറ്റകൃത്യങ്ങളിലും മുന്നിൽനിൽക്കുന്നത് സ്ത്രീകളാണെന്ന പ്രതീതി ജനിപ്പിക്കുന്ന പ്രവണതയുണ്ടെന്ന് മന്ത്രി എം.കെ. മുനീ൪.
സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടുന്ന കുറ്റകൃത്യം വരുമ്പോൾ സ്ത്രീയുടെ മാത്രം പിറകെപോകുന്ന രീതിയാണ് സ്വീകരിക്കുന്നത്. അന്ത൪ദേശീയ വനിതാദിനത്തിന് മുന്നോടിയായി  തിരുവനന്തപുരം പ്രസ്ക്ളബും വനിതാ വികസന കോ൪പറേഷനും സംയുക്തമായി സംഘടിപ്പിച്ച സ്തീശക്തി സെമിനാ൪ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രസ്ക്ളബ് പ്രസിഡൻറ് പി.പി. ജെയിംസ് അധ്യക്ഷത വഹിച്ചു. ഏഷ്യൻ സ്കൂൾ ഓഫ് ജേണലിസം ചെയ൪മാനും പ്രമുഖ മാധ്യമ പ്രവ൪ത്തകനുമായ ശശികുമാ൪ മുഖ്യപ്രഭാഷണം നടത്തി. വനിതാ വികസന കോ൪പറേഷൻ ചെയ൪പേഴ്സൻ അഡ്വ.പി.കുൽസു, ഡോ. മ്യൂസ് മേരി ജോ൪ജ്, ജോൺ മുണ്ടക്കയം, ആ൪.പാ൪വതി ദേവി, രജനി വാര്യ൪, സുരേഷ് വെള്ളിമംഗലം, യൂത്ത് കമീഷനംഗം സ്വപ്ന ജോ൪ജ് തുടങ്ങിയവ൪ പങ്കെടുത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.