മണല്‍ മാഫിയ പൊലീസ് സംഘത്തെ ആക്രമിച്ചു; ഒരാള്‍ അറസ്റ്റില്‍

തളിപ്പറമ്പ്: പരിയാരം തൊണ്ടന്നൂരിൽ മണൽ മാഫിയ പൊലീസ് സംഘത്തെ ആക്രമിച്ചു. സംഭവത്തിൽ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. എ.എസ്.പി ട്രെയ്നി ശിവവിക്രമിൻെറ നേതൃത്വത്തിലെത്തിയ പൊലീസ് സംഘത്തെയാണ് ആക്രമിച്ചത്. മണൽ ലോറി കണ്ട് നി൪ത്താനാവശ്യപ്പെട്ടപ്പോൾ ലോറിക്ക് അകമ്പടിയായി വന്ന രണ്ട് ബൈക്കിലും കാറിലുമുണ്ടായിരുന്ന ഒമ്പതംഗ സംഘമാണ് അക്രമം നടത്തിയത്. സി.ഐ എ.വി. ജോൺ, സിവിൽ പൊലീസ് ഓഫിസ൪മാരായ ജാഫ൪, ശശിധരൻ, മുനീ൪ എന്നിവ൪ക്കാണ് പരിക്കേറ്റത്.
ബൈക്ക് ദേഹത്തുകയറ്റി അപകടപ്പെടുത്താനും ശ്രമമുണ്ടായി. ഇരിങ്ങൽ സ്വദേശി ടി.കെ. നിസാമുദ്ദീനെ (20)യാണ് അറസ്റ്റ് ചെയ്തത്. മറ്റുള്ളവ൪ വാഹനത്തിൽ രക്ഷപ്പെട്ടു. കോരൻ പീടിക സ്വദേശികളായ ഫൈസൽ, ഷംസുദ്ദീൻ, ഫസൽ, സുഹൈദ്, മറ്റ് കണ്ടാലറിയാവുന്ന നാലുപേ൪ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. മിനി ലോറിയും കസ്റ്റഡിയിലെടുത്തു. വധശ്രമത്തിനും ഔദ്യാഗിക കൃത്യനി൪വഹണം തടസ്സപ്പെടുത്തിയതിന് ഉൾപ്പെടെയാണ് കേസ്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.