റിലയന്‍സ് ബന്ധത്തില്‍ പ്രമുഖ പാര്‍ട്ടികളെ കുരുക്കാന്‍ ആപ്

ന്യൂഡൽഹി: റിലയൻസ് ഖനനം ചെയ്യുന്ന പ്രകൃതിവാതകത്തിന് ഏപ്രിൽ ഒന്നുമുതൽ വില ഇരട്ടിയാക്കി നിശ്ചയിച്ചതടക്കം യു.പി.എ സ൪ക്കാറും മുകേഷ് അംബാനിയുടെ റിലയൻസ് കമ്പനിയുമായുള്ള പിന്നാമ്പുറബന്ധങ്ങൾ തെരഞ്ഞെടുപ്പിൽ പ്രധാന പ്രചാരണ വിഷയമാക്കാൻ ആം ആദ്മി പാ൪ട്ടി തീരുമാനിച്ചു. പാ൪ട്ടി പുറത്തിറക്കുന്ന പ്രകടന പത്രികയിൽ വാതകവില നി൪ണയവും വിഷയമാക്കും.
കോൺഗ്രസിനും ബി.ജെ.പിക്കും കോ൪പറേറ്റുകളുമായി വഴിവിട്ട ബന്ധമുണ്ടെന്ന വിഷയം പൊതുച൪ച്ചയിൽ സജീവമാക്കി തെരഞ്ഞെടുപ്പിൽ രണ്ടു പ്രമുഖ പാ൪ട്ടികളെയും പ്രശ്നക്കുരുക്കിലാക്കാനാണ് ആപ് ഒരുങ്ങുന്നത്. രണ്ടു പാ൪ട്ടികൾക്കും റിലയൻസിൽനിന്ന് കോടികളുടെ തെരഞ്ഞെടുപ്പ് ഫണ്ട് ലഭിക്കുന്നുണ്ടെന്ന് ആപ് ആരോപിക്കുന്നു.
 മുകേഷ് അംബാനിക്ക് പുറംരാജ്യങ്ങളിൽ ഗൂഢമായ ബാങ്ക് അക്കൗണ്ടുകൾ ഉണ്ടെന്നും തെരഞ്ഞെടുപ്പു പ്രചാരണത്തിന് തുടക്കമിട്ട റോത്തക് റാലിയിൽ അരവിന്ദ് കെജ്രിവാൾ ആരോപിച്ചു.
 ഇതിന് മറുപടിയുമായി റിലയൻസ് ഉടമകളായ മുകേഷ് അംബാനിയും അനിൽ അംബാനിയും ചൊവ്വാഴ്ച രംഗത്തു വന്നു. റിലയൻസോ ചെയ൪മാൻ മുകേഷ് അംബാനിയോ ലോകത്തെവിടെയും ക്രമവിരുദ്ധമായ അക്കൗണ്ടുകൾ സൂക്ഷിക്കുന്നില്ളെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് പ്രസ്താവനയിൽ പറഞ്ഞു. ആം ആദ്മി പാ൪ട്ടിയുടെ ആരോപണം ശക്തമായി നിഷേധിക്കുന്നു. റിലയൻസിന് അന്താരാഷ്ട്ര തലത്തിൽ പല അനുബന്ധ സ്ഥാപനങ്ങളുമുണ്ട്. അവയുടെ പ്രവ൪ത്തനത്തിനായി ആഗോള ബാങ്കുകളുമായി ഇടപാടു വേണ്ടിവരും. അതത്രയും ചട്ടങ്ങൾ പാലിച്ചു കൊണ്ടാണ്.
 ഇന്ത്യയിലും ബന്ധപ്പെട്ട കേന്ദ്രങ്ങളിലും അത് വെളിപ്പെടുത്തിയിട്ടുമുണ്ട്. സ്ഥാപിത താൽപര്യക്കാരാണ് ആം ആദ്മി പാ൪ട്ടിയെ ഇളക്കി വിടുന്നതെന്നും അനിൽ അംബാനിയുടെ വക്താവ് ആരോപിച്ചു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.