ഫാഷിസത്തിന്‍െറ പ്രചാരണം പുതിയ രൂപത്തില്‍ –ആശിഷ് ഖേതന്‍

കോഴിക്കോട്: പുതിയ രൂപത്തിലും ഭാവത്തിലുമാണ് രാജ്യത്ത് ഫാഷിസം പ്രചരിക്കുന്നതെന്ന് പ്രമുഖ മാധ്യമപ്രവ൪ത്തകനും ആക്ടിവിസ്റ്റുമായ ആശിഷ് ഖേതൻ. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഫാഷിസത്തിൻെറ പ്രചാരണം വെല്ലുവിളിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുസ്ലിം യൂത്ത് ലീഗ് നടത്തിയ യൂത്ത് അസംബ്ളിയിൽ മുഖ്യപ്രഭാഷണം നി൪വഹിക്കുകയായിരുന്നു അദ്ദേഹം.
വ൪ഗീയതയുടെ രാഷ്ട്രീയമാണ് നരേന്ദ്രമോദി പ്രതിനിധാനം ചെയ്യുന്നത്. ഗുജറാത്തിൽ ഇല്ലാത്ത വികസനവും വള൪ച്ചയും പറഞ്ഞാണ് പ്രചാരണം പുരോഗമിക്കുന്നത്.
കോടികൾ ചെലവഴിച്ച് മാധ്യമങ്ങളിൽ വലിയ പരസ്യമാണ് ഇതിനായി നൽകുന്നത്. വ൪ഗീയതയുടെ ആൾ രൂപമാണ് മോദി. സംഝോത എക്സ്പ്രസ്, ഹൈദരാബാദ്, മക്കമസ്ജിദ്, മാലേഗാവ് സ്ഫോടനങ്ങൾ എന്നിവയുടെ സൂത്രധാരനായിരുന്ന അസിമാനന്ദയുടെ ആശ്രമത്തിൽ നരേന്ദ്രമോദി സന്ദ൪ശിച്ചതായുള്ള വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇത് നിസ്സാര കാര്യമല്ലെന്നും ജനാധിപത്യത്തിലൂടെ മാത്രമേ ഫാഷിസത്തെ ചെറുക്കാനാവുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
മുതലക്കുളത്ത് നടന്ന ചടങ്ങ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. വികസനത്തിൽ കേരളത്തെയാണ് മോദി മാതൃകയാക്കേണ്ടതെന്നും ഫാഷിസത്തിനെതിരെ മതേതര ശക്തികൾ ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.യൂത്ത്ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ. സുബൈ൪ അധ്യക്ഷത വഹിച്ചു. മന്ത്രി ഡോ. എം.കെ. മുനീ൪, വി.എം. ഉമ്മ൪ മാസ്റ്റ൪ എം.എൽ.എ, മുസ്ലിംലീഗ് സെക്രട്ടറിമാരായ എം.സി. മായിൻ ഹാജി, ടി.പി.എം സാഹി൪, ജില്ലാ പ്രസിഡൻറ് ഉമ്മ൪ പാണ്ടികശാല, ജനറൽ സെക്രട്ടറി എം.എ. റസാഖ് മാസ്റ്റ൪, എം.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി പി.ജി. മുഹമ്മദ് എന്നിവ൪ സംസാരിച്ചു. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് സി.പി.എ അസീസ് പ്രതിജ്ഞ ചൊല്ലി.ജില്ലാ പ്രസിഡൻറ് നജീബ് കാന്തപുരം സ്വാഗതവും ജനറൽ സെക്രട്ടറി അഡ്വ. എ.വി. അൻവ൪ നന്ദിയും പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.