മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നടപ്പായില്ല; പഞ്ചായത്തുകള്‍ക്ക് കിട്ടാനുള്ളത് ലക്ഷങ്ങള്‍

തൃശൂ൪: ടാങ്കറുകളിൽ കുടിവെള്ളവിതരണത്തിന് നടപടിക്രമങ്ങളിൽ ഇളവ് നൽകി വേഗത്തിൽ ഫണ്ട് അനുവദിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നടപ്പായില്ല. ജില്ലയിലെ വിവിധ പഞ്ചായത്തുകൾക്ക് ലഭിക്കാനുള്ളത് ലക്ഷങ്ങൾ.
കഴിഞ്ഞ വ൪ഷം ഏപ്രിലിലാണ് വരൾച്ചാവലോകനത്തിന് മുഖ്യമന്ത്രി നേരിട്ടെത്തി ജില്ലയിയിൽ യോഗം ചേ൪ന്നത്. ടാങ്കറുകളിൽ കുടിവെള്ളം വിതരണം ചെയ്യുമ്പോൾ ഫണ്ട് നൽകാനുള്ള നടപടികളിൽ ഇളവ് നൽകുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. കുടിവെള്ള ക്ഷാമം നേരിട്ട പഞ്ചായത്തുകൾ മുഖ്യമന്ത്രിയുടെ ഉറപ്പിൽ വെള്ളം വിതരണം കാര്യക്ഷമമാക്കിയിരുന്നു. എന്നാൽ, 50,000 രൂപ താൽക്കാലിക ദുരിതാശ്വാസമല്ലാതെ കാര്യമായ തുകയൊന്നും പഞ്ചായത്തുകൾക്ക് ലഭിച്ചില്ല. ട്രിപ്ഷീറ്റിൽ വില്ലേജോഫിസ൪, പഞ്ചായത്ത് പ്രസിഡൻറ്, വാ൪ഡ് മെമ്പ൪ എന്നിവ൪ സാക്ഷ്യപ്പെടുത്തണമെന്നതായിരുന്നു വ്യവസ്ഥ. നടപടികൾ പൂ൪ത്തീകരിക്കാൻ കാലതാമസമുണ്ടാകുന്നതുകൊണ്ട് ട്രിപ്ഷീറ്റ് എത്തിച്ചാൽ വേഗത്തിൽ തന്നെ ഫണ്ട് കൈമാറുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. എന്നാൽ,  വില്ലേജോഫിസ൪ സാക്ഷ്യപ്പെടുത്തിയ ട്രിപ്ഷീറ്റും അനുബന്ധ രേഖകളും ഹാജരാക്കിയാൽ മാത്രമെ ഫണ്ട് അനുവദിക്കൂവെന്ന് കലക്ട൪ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം മിനുട്സിൽ രേഖപ്പെടുത്തിയില്ലെന്നാണ് കലക്ടറുടെ വിശദീകരണം. കുടിവെള്ള വിതരണക്കാ൪ക്ക് ഫണ്ട് കൊടുക്കാനാകാത്ത സ്ഥിതിയിലാണ് പഞ്ചായത്തുകൾ.
അഞ്ചുലക്ഷം മുതൽ ഏഴുലക്ഷം രൂപക്കുവരെ കുടിവെള്ളം വിതരണം ചെയ്ത പഞ്ചായത്തുകളുണ്ട്. പണം കൊടുക്കാതെ വെള്ളം വിതരണം ചെയ്യാനാവില്ലെന്ന നിലപാടിലാണ് വിതരണക്കാ൪. എം.എൽ.എമാ൪ ഇടപെട്ട് ഇക്കാര്യത്തിൽ അടിയന്തര തീരുമാനമെടുക്കണമെന്ന് വരൾച്ചാ അവലോകന യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറുമാ൪ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.