സരിതയെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടില്ളെന്ന് ഫെനി

ആലപ്പുഴ: സോളാ൪ തട്ടിപ്പ് കേസിലെ പ്രതി സരിതാ എസ്. നായരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയെന്ന വാ൪ത്തകൾ അടിസ്ഥാന രഹിതമാണെന്ന് സരിതയുടെ അഭിഭാഷകൻ അഡ്വക്കേറ്റ് ഫെനി ബാലകൃഷ്ണൻ. സരിത ആലപ്പുഴയിൽ തന്നെയുണ്ടെന്നും ഞായറാഴ്ച രാവിലെ ആലപ്പുഴയിലോ തിരുവനന്തപുരത്തോ സരിത മാധ്യമങ്ങളെ കാണുമെന്നും ഫെനി പറഞ്ഞു.
ഇന്നലെ ജയിൽ മോചിതയായ സരിത ഫെനിയുടെ വീട്ടിൽ നിന്നും കാണാതായതാവി വാ൪ത്തകളുണ്ടായിരുന്നു. പുല൪ച്ചെ വീട്ടിനു പിറകിലത്തെിയ വാഹനത്തിൽ സരിത കൊല്ലം ഭാഗത്തേക്ക് പോകുന്നത് കണ്ടതായി അയൽവാസികൾ  വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് മാധ്യമങ്ങളെ കാണുന്നതെന്ന് ഫെനി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.