ഹോളി ഹെല്‍: പരാമര്‍ശവിധേയര്‍ക്കെതിരെ നടപടി വേണമെന്ന്

കരുനാഗപ്പള്ളി: അമൃതാനന്ദമയിമഠത്തിലെ ദുരനുഭവങ്ങൾ സംബന്ധിച്ച് ആസ്ട്രേലിയൻ വനിത ഗെയ്ൽ ട്രെഡ്വെൽ (ഗായത്രി) എഴുതിയ ‘ഹോളി ഹെൽ: എ മെമയി൪ ഓഫ് ഫെയ്ത്ത്, ഡിവോഷൻ ആൻഡ് പ്യൂ൪ മാഡ്നെസ്’ പുസ്തകത്തിലെ പരാമ൪ശവിധേയ൪ക്കെതിരെ നിയമനടപടിയെടുക്കണമെന്ന് കെ.എസ്.യു മുൻ സംസ്ഥാന സെക്രട്ടറി  മഞ്ജുക്കുട്ടൻ സിറ്റി പൊലീസ് കമീഷണ൪ക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. തൻെറ പേരിൽ ഫേസ്ബുക്കിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയെന്ന് ഗെയ്ൽ  ട്രെഡ്വെൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയവ൪ക്കെതിരെ ഐ.ടി ആക്ട് പ്രകാരം കേസെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.