ചൂഷണങ്ങള്‍ തിരിച്ചറിഞ്ഞ് വിശ്വാസികള്‍ പ്രതികരിക്കണം

മൂവാറ്റുപുഴ: ചൂഷണങ്ങൾ തിരിച്ചറിഞ്ഞ് പ്രതികരിക്കാൻ വിശ്വാസികൾ തയാറാകണമെന്ന് ചേരമാൻ ജുമാമസ്ജിദ് ഇമാം സുലൈമാൻ മൗലവി പറഞ്ഞു. ‘തട്ടിപ്പിൻെറ പാനപാത്രം, മുത്തുനബിയെ വിൽക്കരുത്’ തലക്കെട്ടിൽ സോളിഡാരിറ്റി ജില്ലാസമിതി മൂവാറ്റുപുഴയിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാചകൻെറ മുടി യാഥാ൪ഥ്യമാണെങ്കിലും അല്ലെങ്കിലും ഇത് പ്രദ൪ശിപ്പിച്ച് സമൂഹത്തെ ചൂഷണം ചെയ്യാനുള്ള നീക്കം എ.പി. അബൂബക്ക൪ മുസ്ലിയാ൪ അവസാനിപ്പിക്കണം.
മുടിക്കച്ചവടം ലാഭമോ നഷ്ടമോ ആയതുകൊണ്ടാണോ പാനപാത്രവുമായി രംഗത്തിറങ്ങാൻ തയാറായതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മോദിസത്തിലേക്ക് അടുക്കുന്ന പണ്ഡിതവേഷധാരികൾ ഏത് സമുദായത്തിലുള്ളവരായാലും അവരെ ജനം കരുതിയിരിക്കണം. ആത്മീയ ചൂഷണത്തിൻെറ അടിസ്ഥാനത്തിൽ കെട്ടിപ്പടുത്ത ചിന്താധാരകളുടെ പുതിയ കഥകളാണ് വള്ളിക്കാവിൽ നിന്ന് പുറത്തുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
സോളിഡാരിറ്റി ജില്ലാ പ്രസിഡൻറ് എം.പി. ഫൈസൽ അധ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രസിഡൻറ് ടി. മുഹമ്മദ് വേളം മുഖ്യപ്രഭാഷണം നടത്തി. ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതിയംഗം കെ.എ. യൂസുഫ് ഉമരി, സോളിഡാരിറ്റി ജില്ലാ സമിതിയംഗം എം.എം. ശംസുദ്ദീൻ നദ്വി, ജില്ലാ സെക്രട്ടറി എസ്.എം. സൈനുദ്ദീൻ, ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് പി.എ. മുഹമ്മദ് അസ്ലം തുടങ്ങിയവ൪ സംസാരിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.