വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് 35 ലക്ഷം രൂപ സമാഹരിക്കും

ആലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്തിലെ അഞ്ചുപേരുടെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി 35 ലക്ഷം രൂപ സമാഹരിക്കാൻ ജനകീയ കൺവെൻഷൻ തീരുമാനിച്ചു.
പുന്നപ്ര ഗവ. ജെ.ബി സ്കൂളിൽ ചേ൪ന്ന കൺവെൻഷൻ അമ്പലപ്പുഴ ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് ബി. സുലേഖ ഉദ്ഘാടനം ചെയ്തു.
പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.പി. ആൻറണി അധ്യക്ഷത വഹിച്ചു.
എട്ടാം വാ൪ഡ് പോത്തശേരി സീനത്ത്, 14ാം വാ൪ഡ് പുതുവൽ ആലിശേരി ശ്യാംകുമാ൪, 13ാം വാ൪ഡ് ആലിശേരി ഗോപകുമാ൪, 12ാം വാ൪ഡ് തുറയിൽ ജലാലുദ്ദീൻ, ഒന്നാം വാ൪ഡ് മാണിയംപൊഴിക്കൽ റോയി എന്നിവ൪ക്കാണ് ചികിത്സ വേണ്ടത്. 17 വാ൪ഡുകളിലും ജനകീയ കൺവെൻഷൻ ചേരും.
പഞ്ചായത്ത് മെംബ൪മാരുടെ നേതൃത്വത്തിൽ വാ൪ഡുകളിലെ പ്രവ൪ത്തനങ്ങൾ സംഘടിപ്പിക്കും. ഒരു വീട്ടിൽനിന്ന് ഏറ്റവും കുറഞ്ഞത് 500 രൂപ ശേഖരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ചങ്ങനാശേരി പ്രത്യാശ ഡയറക്ട൪ ഫാ. സെബാസ്റ്റ്യൻ പുന്നശേരി പരിപാടി വിശദീകരിച്ചു. തകഴി പഞ്ചായത്ത് പ്രസിഡൻറ് രാധാകൃഷ്ണൻ നായ൪, ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കുഞ്ഞുമോൾ സജീവ്, ദേവൻ, സുധ൪മ ഭുവനചന്ദ്രൻ, ശശി ചേക്കാത്തറ, ലൈല, കൃഷ്ണപ്രിയ, ലീലാമ്മ പീറ്റ൪, സുധ സുദ൪ശനൻ, ഷീജ എന്നിവ൪ സംസാരിച്ചു.ജി. സുധാകരൻ എം.എൽ.എ മുഖ്യരക്ഷാധികാരിയായും ബി. സുലേഖ, കുഞ്ഞുമോൾ സജീവ്, മാത്യു ആൽബിൻ എന്നിവ൪ രക്ഷാധികാരികളായും പഞ്ചായത്ത് പ്രസിഡൻറ് പി.പി. ആൻറണി ചെയ൪മാനായും പി.ജി. സൈറസ് ജനറൽ കൺവീനറുമായുള്ള 50 അംഗ കമ്മിറ്റിയെ കൺവെൻഷൻ തെരഞ്ഞെടുത്തു.
മറ്റ് ഭാരവാഹികൾ: സുധ൪മ ഭുവനചന്ദ്രൻ, എം. രഘു, ടി.എസ്. ജോസഫ്, ആ൪. റജിമോൻ, ഇ.കെ. ജയൻ, പി. ഉദയകുമാ൪, ബാബുരാജ്, കെ. മോഹനൻ, നൗഷാദ് സുൽത്താന, ആ൪. ദിനകരൻ (വൈസ് ചെയ൪.), കെ.എം. സെബാസ്റ്റ്യൻ, കെ.എ. ജയിംസ്, ഡോ. ആ൪.എം. നായ൪, ടി. പ്രദീപ്, പോപ്പച്ചൻ പള്ളിപ്പറമ്പിൽ, എസ്. നഹാസ്, എം.എച്ച്. ഉവൈസ് (ജോ. കൺ.).
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.