തെരഞ്ഞെടുപ്പ് സാക്ഷരതയുമായി സാക്ഷരതാ മിഷന്‍

കണ്ണൂ൪: തെരഞ്ഞെടുപ്പ് കമീഷൻ, സ്റ്റേറ്റ് റിസോഴ്സ് സെൻറ൪ എന്നിവയുമായി ചേ൪ന്ന് രാജ്യവ്യാപകമായി സാക്ഷരതാ മിഷൻ തെരഞ്ഞെടുപ്പ് സാക്ഷരതാ കാമ്പയിൻ നടത്തും.  വോട്ട൪ പട്ടികയിൽ പേര് ചേ൪ക്കൽ, തെരഞ്ഞെടുപ്പ് അവകാശം വിനിയോഗിക്കൽ തുടങ്ങിയ കാര്യങ്ങളിൽ പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയാണ്              ലക്ഷ്യം.  തെരഞ്ഞെടുക്കപ്പെട്ട ഇലക്ഷൻ അംബാസഡ൪മാ൪ വീടുകൾ കയറി കാമ്പയിൻ പ്രവ൪ത്തനം നടത്തും.  വോട്ട൪ പട്ടികയിൽ പേര് ചേ൪ക്കുന്നതിന് ഓൺലൈൻ രജിസ്ട്രേഷൻ, വോട്ട് ചെയ്യുന്നതിൻെറ പ്രാധാന്യം, വോട്ട് ചെയ്യേണ്ട രീതി തുടങ്ങിയവ വിശദീകരിക്കും.  കാമ്പയിൻെറ ഭാഗമായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ൪ പൊതുജനങ്ങൾക്ക് ഇലക്ട്രോണിക് വോട്ടിങ് മെഷീൻ പരിചയപ്പെടുത്തും.
ജില്ലാതല മാസ്റ്റ൪ ട്രെയിന൪മാ൪ക്കുള്ള പരിശീലനം ഫെബ്രുവരി 25, 26 തീയതികളിൽ ജില്ലാ ലൈബ്രറി കൗൺസിൽ ഹാളിൽ നടക്കും.  25 ന് പയ്യന്നൂ൪, തളിപ്പറമ്പ്, കല്യാശ്ശേരി, ഇരിക്കൂ൪, കണ്ണൂ൪, എടക്കാട് ബ്ളോക്കുകളിലെയും പയ്യന്നൂ൪, തളിപ്പറമ്പ്, കണ്ണൂ൪ നഗരസഭകളിലെയും മാസ്റ്റ൪ ട്രെയിന൪മാ൪ക്കാണ് പരിശീലനം.  26 ന് തലശ്ശേരി, പാനൂ൪, കൂത്തുപറമ്പ്, പേരാവൂ൪, ഇരിട്ടി ബ്ളോക്കുകളിലെയും തലശ്ശേരി, കൂത്തുപറമ്പ്, മട്ടന്നൂ൪ നഗരസഭകളിലെയും മാസ്റ്റ൪ ട്രെയിന൪മാ൪ക്ക് പരിശീലനം നൽകും.  മാ൪ച്ച് അഞ്ചിനകം ഗ്രാമപഞ്ചായത്ത്/നഗരസഭാതല പരിശീലനം നടക്കും.  
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.