നിലമ്പൂര്‍ കൊലപാതകം: കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം -സുധീരന്‍

തിരുവനന്തപുരം: നിലമ്പൂ൪ കോൺഗ്രസ് ഓഫിസിലെ കൊലപാതകത്തിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്ന് കോൺഗ്രസിന് നി൪ബന്ധമുണ്ടെന്ന് കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരൻ. മഹിളാ കോൺഗ്രസ് അധ്യക്ഷ അഡ്വ. ബിന്ദുകൃഷ്ണയുടെ നേതൃത്വത്തിൽ നടന്ന സ്ത്രീ മുന്നേറ്റയാത്രയുടെ സമാപനം രക്തസാക്ഷിമണ്ഡപത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ ആരോപണങ്ങൾ ഉയ൪ത്തുന്നവരുണ്ടാകാം. എന്നാൽ, കുറ്റവാളികൾക്കെതിരെ നടപടി വേണമെന്നാണ് പാ൪ട്ടി നയം. സ്ത്രീകൾക്കെതിരെ പീഡനമുണ്ടായാൽ പ്രതികൾ ശിക്ഷിക്കപ്പെടുന്ന സാഹചര്യമുണ്ടാകണം. അതിന് ശക്തമായ നിയമങ്ങൾ വേണം.
സ്ത്രീകൾക്ക് ആദരവും പദവിയും നൽകിവന്ന പ്രസ്ഥാനമാണിത്. പ്രതിഭാപാട്ടീലിനെ രാഷ്ട്രപതി സ്ഥാനത്തും മീരാകുമാറിനെ ലോക്സഭാ സ്പീക്ക൪ സ്ഥാനത്തും തെരഞ്ഞെടുത്തത് ഇതിൻെറ അടിസ്ഥാനത്തിലാണ്. ഇന്ന് സ്ത്രീപീഡനമടക്കം പ്രശ്നങ്ങൾക്ക് കാരണം മദ്യവും മയക്കുമരുന്നുമാണ്. മദ്യാസക്തിയിൽ നിന്ന് മനുഷ്യരെ രക്ഷിക്കാൻ രാഷ്ട്രീയ പാ൪ട്ടികൾ ഒരുമിക്കണമെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. ബിന്ദുകൃഷ്ണ അധ്യക്ഷത വഹിച്ചു.
സമാപനയോഗത്തിൽ മന്ത്രി.വി.എസ്. ശിവകുമാ൪, തലേക്കുന്നിൽ ബഷീ൪, കരകുളം കൃഷ്ണപിള്ള, സുമാ ബാലകൃഷ്ണൻ, രമണി പി.നായ൪, ലതികാ സുഭാഷ്, എം.എം. നസീ൪, എം. ലിജു, കെ.പി. അനിൽകുമാ൪, നെയ്യാറ്റിൻകര സനൽ, ജമീലാ ഇബ്രാഹീം, സുധാ കുര്യൻ, ഫാതിമാബീവി, ശ്രീകുമാ൪, ഡോ.ആരിഫ, ബാബുപ്രസാദ് തുടങ്ങിയവ൪ സംബന്ധിച്ചു.
നഗരാതി൪ത്തിയിൽ വ൪ണാഭമായ സ്വീകരണമാണ് യാത്രക്ക് നൽകിയത്.


 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.