ഹെലികോപ്ടര്‍ പുഷ്പവൃഷ്ടിക്കിടെ സമ്മേളന പന്തല്‍ തകര്‍ന്നു

വെള്ളരിക്കുണ്ട് (കാസ൪കോട്): മുഖ്യമന്ത്രി പങ്കെടുത്ത വെള്ളരിക്കുണ്ട് താലൂക്ക് ഉദ്ഘാടന ചടങ്ങിൻെറ സമ്മേളന പന്തൽ തക൪ന്ന് വീണു. വേദിക്ക് മുകളിൽ പുഷ്പവൃഷ്ടി നടത്തിയ ഹെലികോപ്ടറിൻെറ ശക്തമായ കാറ്റേറ്റാണ് പന്തൽ തക൪ന്നത്. ഇതോടൊപ്പം വേദിക്കരികിലെ സൗണ്ട് ബോക്സുകൾ ഇളകിവീണ് നാല് സ്ത്രീകൾക്ക് പരിക്കേറ്റു. വൈകിത്തുടങ്ങിയ പരിപാടി ഇതുമൂലം അൽപനേരം തടസ്സപ്പെട്ടു.
വെള്ളിയാഴ്ച വൈകീട്ട് 4.50നാണ് സംഭവം. വെള്ളരിക്കുണ്ട് ടൗണിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ഒരുക്കിയ സമ്മേളന നഗരിയിലെ പന്തലാണ് തക൪ന്നുവീണത്.
നിശ്ചയിച്ചതിലും മൂന്നുമണിക്കൂറോളം വൈകിയാണ് മുഖ്യമന്ത്രി എത്തിയത്. തുറന്ന ജീപ്പിൽ അദ്ദേഹത്തെ വേദിയിലേക്ക് ആനയിച്ചശേഷം ഈശ്വര പ്രാ൪ഥന നടക്കുന്നതിനിടെയാണ് ചടങ്ങിന് പൊലിമ കൂട്ടാൻ ഏ൪പ്പെടുത്തിയ ഹെലികോപ്ട൪ വേദിക്ക് മുകളിലത്തെി പുഷ്പവൃഷ്ടി നടത്തിയത്.
ഹെലികോപ്ട൪ താഴ്ന്ന് പറന്നതിനെ തുട൪ന്ന് വേദിയും പരിസരവും പൊടിയിൽ മുങ്ങി. സൗണ്ട് ബോക്സുകൾ ഇളകി തെറിച്ചുവീണു. കാറ്റിൽ ഉലഞ്ഞാടിയ പന്തലിൻെറ ഒരുഭാഗം അപ്പാടെ തക൪ന്നുവീണു. തൂണുകൾ കടപുഴകി പന്തലിന് മുകളിൽ പാകിയ അലൂമിനിയം ഷീറ്റുകൾ നിലംപൊത്തി.
സംഘാടകരും സ്ഥലത്തുണ്ടായിരുന്ന പൊലീസും അവസരോചിതമായി പ്രവ൪ത്തിച്ചതിനെ തുട൪ന്ന് അപകടങ്ങൾ കൂടുതലായി ഉണ്ടായില്ല. അലൂമിനിയം ഷീറ്റും ഉരുക്കുകമ്പികളും ദേഹത്ത് തട്ടി ഏതാനും പേ൪ക്ക് നിസ്സാര പരിക്കേറ്റു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.