തൊടുപുഴ: സരിതക്ക് ജാമ്യം ലഭിച്ചതിൽ സ൪ക്കാറിന് യാതൊരു റോളുമില്ളെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മൂലമറ്റത്ത് മാധ്യമ പ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സരിതക്ക് ജാമ്യം നൽകിയത് കോടതിയാണ്. നിയമം നിയമത്തിൻെറ വഴിക്ക് പോകും. സോളാ൪ കേസിൽ സ൪ക്കാ൪ പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണവുമായി മുന്നോട്ട് പോകും.
കൺസ്യൂമ൪ ഫെഡിലെ അഴിമതിയുമായി ബന്ധപ്പെട്ട് കേസന്വേഷണം അട്ടിമറിക്കപ്പെടില്ല. അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റിയെന്ന ആരോപണം ശരിയല്ല. തെരഞ്ഞെടുപ്പ് നടക്കുമ്പോൾ മൂന്ന് വ൪ഷം കഴിഞ്ഞവരെ മാറ്റാറുണ്ട്. ഇത് ഇലക്ഷൻ കമീഷൻെറ നി൪ദേശപ്രകാരമാണെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
അമൃതാനന്ദമയീ മഠത്തെ അപകീ൪ത്തിപ്പെടുത്തുന്ന തരത്തിൽ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതായി പരാതി ലഭിച്ചിട്ടുണ്ടെന്നും മഠത്തിനെതിരെ ആരും പരാതി നൽകിയിട്ടില്ളെന്നും രമേശ് ചെന്നിത്തല മാധ്യമ പ്രവ൪ത്തകരുടെ ചോദ്യത്തിന് മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.