ജില്ലാ പഞ്ചായത്ത് ഭരണസമിതിയിലെ ഭിന്നത പരിഹരിക്കും –മോഹന്‍കുമാര്‍

തിരുവനന്തപുരം: ജില്ലാ പഞ്ചായത്ത് ഭരണത്തിലെ ഭിന്നത രണ്ടുദിവസത്തിനകം പരിഹരിക്കുമെന്ന് ഡി.സി.സി പ്രസിഡൻറ് കെ. മോഹൻകുമാ൪ അറിയിച്ചു. ജില്ലയിലെ ലോക്സഭാ സീറ്റുകളിൽ ജില്ലയിൽനിന്നുള്ളവ൪ മത്സരിക്കണമെന്ന് ഏതെങ്കിലും പ്രവ൪ത്തകൻ ആഗ്രഹിച്ചാൽ അയാളെ കുറ്റപ്പെടുത്താനാകില്ല. പാ൪ട്ടി മേൽഘടകം കൈക്കൊള്ളുന്ന ഏത് തീരുമാനവും ഡി.സി.സി അംഗീകരിക്കും.
ജില്ലാ പഞ്ചായത്ത് ഭരണസമിതിയിലെ ത൪ക്കത്തിന് ആധാരമായ വിഷയത്തിൽ കോൺഗ്രസ് മാത്രം വിചാരിച്ചാൽ തീ൪പ്പുണ്ടാക്കാനാകില്ല. നേതൃമാറ്റമല്ല ഇവിടത്തെ പ്രശ്നം. ഘടകകക്ഷിയായ സോഷ്യലിസ്റ്റ് ജനത കരാ൪ പാലിച്ചാൽ മാത്രമേ കാര്യങ്ങൾ സുഗമമാകൂ. കരാ൪ പാലിക്കുന്നതിൽ കാലവിളംബം ഉണ്ടായിട്ടുണ്ട്. പ്രശ്നപരിഹാരത്തിന് കോൺഗ്രസ് ജില്ലാ നേതൃത്വം ശ്രദ്ധിക്കുന്നില്ലെന്ന ആക്ഷേപം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.