കണ്ണൂ൪: പൾസ് പോളിയോ ഇമ്യൂണൈസേഷൻെറ രണ്ടാംഘട്ടം ഫെബ്രുവരി 23ന് നടക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫിസ൪ (ആരോഗ്യം) ഡോ. കെ.ജെ. റീന അറിയിച്ചു.
ജില്ലയിൽ അഞ്ച് വയസ്സിന് താഴെയുള്ള 1,90,243 കുട്ടികളാണുള്ളത്.
ജനുവരിയിൽ നടന്ന പൾസ് പോളിയോ ഒന്നാംഘട്ട പരിപാടിയിൽ 1,90,952 കുട്ടികൾക്ക് തുള്ളിമരുന്നു നൽകി.
സ൪ക്കാ൪ ആശുപത്രികൾ, കുടുംബക്ഷേമ ഉപകേന്ദ്രങ്ങൾ, അങ്കണവാടികൾ, സ്കൂളുകൾ, സ്വകാര്യ ആശുപത്രികൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ സ്ഥലങ്ങളിലായി 1901 ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്. പ്രത്യേക പരിശീലനം നേടിയ 9275 വളൻറിയ൪മാരും 539 സൂപ്പ൪വൈസ൪മാരും വാക്സിൻ വിതരണത്തിൽ പങ്കാളികളാകും.
മുനിസിപ്പാലിറ്റികൾക്കായി പ്രത്യേക ക൪മ പദ്ധതി തയാറാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.