കോടതി കെട്ടിടത്തിന്‍െറ സീലിങ് അടര്‍ന്നുവീഴുന്നു

കോഴിക്കോട്: എരഞ്ഞിപ്പാലത്തെ മാറാട് പ്രത്യേക കോടതി കെട്ടിടം ഓഫിസ് മുറിയിൽ സീലിങ് അട൪ന്നുവീഴുന്നു. ഇതുകാരണം പ്രത്യേക അഡീഷനൽ കോടതിയുടെ ശിരസ്തദാ൪ ഓഫിസ് മുറിയിൽനിന്ന് പുറത്തായി. തൊട്ടടുത്ത്  ക്ള൪ക്കുമാരടക്കം ഉദ്യോഗസ്ഥ൪  ജോലി ചെയ്യുന്ന മുറിയിലേക്കാണ് ശിരസ്തദാ൪ ഇരിപ്പിടം മാറിയത്.
കോടതിഹാളും  ന്യായാധിപൻെറ മുറിയും സ്ഥിതി ചെയ്യുന്ന ഓടിട്ട കെട്ടിടത്തിന് സമീപത്തെ കോൺക്രീറ്റ് ബിൽഡിങ്ങാണ് അപകടാവസ്ഥയിലായത്. കെട്ടിടത്തിൽ ന്യായാധിപൻെറ മുറിയോട് ചേ൪ന്നുള്ള ശിരസ്തദാറുടെ മുറിയിൽനിന്നാണ് കഴിഞ്ഞദിവസം ജീവനക്കാ൪ ഒഴിഞ്ഞത്.
 കോൺക്രീറ്റ് കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ച ശുദ്ധജല ടാങ്കിലെ ചോ൪ച്ചയാണ് കെട്ടിടത്തിന് വിനയായത്. വെള്ളം കിനിഞ്ഞിറങ്ങി കോൺക്രീറ്റ് കുതി൪ന്ന് അട൪ന്നുവീഴുകയാണ്. ഫയലുകളിലും ജീവനക്കാരുടെ തലയിലുമെല്ലാം പെയിൻറും കോൺക്രീറ്റും അട൪ന്നുവീഴാൻ തുടങ്ങിയതോടെയാണ് മുറി ഒഴിഞ്ഞത്. പൊതുമരാമത്ത് വകുപ്പ് അധികൃതരെ  അറിയിച്ചെങ്കിലും നടപടിയായിട്ടില്ല.  
ടി.പി. ചന്ദ്രശേഖരൻ വധക്കേസിൻെറ തുട൪ ഹരജികളും മാറാട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട കേസുകളും പരിഗണിക്കുന്ന ഏറെ പ്രാധാന്യമുള്ള കോടതിയുടെ  കെട്ടിടമാണ് ഉപയോഗശൂന്യമായത്. കോടതി ഓഫിസിലെ കമ്പ്യൂട്ടറും മറ്റും സ്ഥാപിച്ച മുറിയിലാണ് മേൽക്കൂരയിടിച്ചിൽ. വ൪ഷങ്ങൾക്കുമുമ്പ് സ്കൂളായിരുന്ന കെട്ടിടം മാറാട് പ്രത്യേക കോടതി സ്ഥാപിക്കാനായി കൈമാറുകയായിരുന്നു.  കെട്ടിടങ്ങളുടെ ഉടമസ്ഥത ഇപ്പോഴും വിദ്യാഭ്യാസ വകുപ്പിനാണെന്നതും  പെട്ടെന്ന് നടപടി ഇല്ലാതിരിക്കാൻ കാരണമാണ്.
 അഡീഷനൽ സെഷൻസ് കോടതി, മജിസ്ട്രേറ്റ്  കോടതി, ബാ൪ അസോസിയേഷൻെറയും പ്രോസിക്യൂട്ട൪മാരുടെയും ഓഫിസുകൾ എന്നിവയാണ് എരഞ്ഞിപ്പാലത്തെ കോടതി വളപ്പിൽ പ്രവ൪ത്തിക്കുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.