പി. ജയരാജന്‍െറ ഫേസ്ബുക് തിരുത്ത് വോട്ട് ബാങ്ക് ഭയത്താല്‍

കണ്ണൂ൪: അമൃതാനന്ദമയിക്കെതിരെ അവരുടെ മുൻ പേഴ്സനൽ സാരഥി ഗെയ്ൽ ട്രെഡ്വെൽ നടത്തിയ ഗുരുതര വെളിപ്പെടുത്തലുകളെ പിന്തുണച്ച് രൂക്ഷമായ ഭാഷയിൽ പി.ജയരാജൻ തൻെറ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ലേഖനം പിന്നീട് പിൻവലിച്ചത് അമ്മയുടെ വോട്ട് ബാങ്കിനെ ഭയന്ന്. പോസ്റ്റ് പിൻവലിച്ചതിനെക്കുറിച്ച് ഇന്നലെ പി.ജയരാജനോട് പ്രതികരണം ചോദിച്ചപ്പോൾ  അദ്ദേഹം ഒഴിഞ്ഞു മാറുകയായിരുന്നു. ഫേസ് ബുക്കിൽ വ്യാജ ലേഖനം നുഴഞ്ഞുകയറിയെന്നാണ് വിശദീകരണം. വ്യാജനെതിരെ നിയമ നടപടി സ്വീകരിക്കുമോ എന്ന് ചോദിച്ചപ്പോൾ അത് പിന്നീട് ആലോചിക്കേണ്ടത് മാത്രമാണെന്നായിരുന്നു മറുപടി. പേജ് തൻേറതല്ളെന്ന് ആവ൪ത്തിക്കുകയും ചെയ്തു.
തൻെറ പേഴ്സനൽ സ്റ്റാഫിൽ പെട്ട യുവാവാണ് പി.ജയരാജൻെറ ഫേസ്ബുക് പോസ്റ്റുകൾ പുതുക്കുന്നതെന്നാണ് പാ൪ട്ടി വൃത്തങ്ങൾ നൽകിയ സൂചന. ജയരാജൻെറ ആശയമനുസരിച്ച് പുതുക്കാറാണ് പതിവ്. മാതാ അമൃതാനന്ദമയിയെക്കുറിച്ച വെളിപ്പെടുത്തലിനെക്കുറിച്ചും പ്രതികരണം പോസ്റ്റ് ചെയ്യാൻ നി൪ദേശിച്ചു. പക്ഷേ, അത് രൂക്ഷമായി. അമൃതാനന്ദമയിക്കെതിരെ പുസ്തകം രചിച്ച ശിഷ്യയെ പിന്താങ്ങുന്നതും അധിക്ഷേപിക്കുന്നതുമായിരുന്നു പി.ജയരാജൻെറ പോസ്റ്റ്.


ഇത് മണിക്കൂറുകൾക്കകം അയ്യായിരത്തോളം ലൈക്ക് നേടിയതോടെ പാ൪ട്ടി കേന്ദ്രങ്ങളിൽ ശ്രദ്ധിക്കപ്പെട്ടു.പാ൪ലമെൻറ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അമ്മയുടെ ശിഷ്യരെ പ്രകോപിപ്പിക്കുന്ന പോസ്റ്റ് പിൻവലിക്കണമെന്ന്  പാ൪ട്ടി നേതൃത്വം തന്നെയാണ് പി.ജയരാജനോട് നി൪ദേശിച്ചത്. നിമിഷങ്ങൾക്കകം പോസ്റ്റ് പിൻവലിച്ചു. പക്ഷേ, ‘തൻെറ പേരിൽ വ്യാജ ഫേസ്ബുക് പേജാ’ണ് പ്രചരിച്ചതെന്നായിരുന്നു പിന്നീടുണ്ടായ പോസ്റ്റിലെ വിശദീകരണം. അതാവട്ടെ അതേ പേജിലുമായിരുന്നു. വ്യാജമാണെങ്കിൽ നിയമ നടപടിക്ക് നീങ്ങാവുന്നതാണ്.
അങ്ങനെയാവുമ്പോൾ സൈബ൪ സെല്ലിൻെറ മുന്നിൽ രഹസ്യം പുറത്താവും. സ്വന്തം അറിവോടെ  മറ്റൊരാൾ പോസ്റ്റ് ചെയ്തതാണെന്ന് വെളിപ്പെടാനിടയാവുന്ന നിയമ നടപടിയെക്കുറിച്ച് ചിന്തിക്കാതിരുന്നത് അത് കൊണ്ടാണെന്നും പറയുന്നു.
പി.ജയരാജൻേറതായി ലേഖനങ്ങളും പാ൪ട്ടിയുടെ വിവിധ പരിപാടികളും മറ്റും പ്രത്യക്ഷപ്പെടുന്ന അതേ പേജിലായിരുന്നു മാതാ അമൃതാനന്ദമയിയെക്കുറിച്ച്  ലേഖനം വന്നത്. ജയരാജൻെറ പോസ്റ്റിൽ ‘കടപ്പുറത്തെ സുധാമണി’ എന്ന് പലേടത്തായി പരാമ൪ശമുണ്ടായിരുന്നു. ലേഖനം വ്യാജപേജിലാണെന്നും  അതിനുള്ള വിശദീകരണം തൻെറ ശരിയായ പേജിലാണെന്നും വരുത്താനുള്ള ശ്രമവും പിന്നീട് പാളിയിരുന്നു. രണ്ടും പ്രത്യക്ഷപ്പെട്ടത് ഒരേ യൂനിക് ഐഡി നമ്പറിലാണെന്ന് പ്രചരിച്ചതോടെ പേജ് ഒന്നാകെ ബ്ളോക് ചെയ്യുകയായിരുന്നു. പി.ജയരാജൻെറ ഫേസ് ബുക്  കൈകാര്യം ചെയ്യുന്ന യുവാവിന് കടുത്ത ഭാഷയിലുള്ള താക്കീത് കിട്ടിയതായും അറിയുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.