കഴക്കൂട്ടം: ജവാനെയും സഹോദരനെയും വീടുകയറി മ൪ദിച്ച സംഭവത്തിൽ ഗുണ്ടയടക്കം മൂന്ന് പേ൪ പിടിയിൽ.
പോത്തൻകോട് ആനക്കോട് ബുധനാഴ്ച രാത്രി 11 ഓടെയായിരുന്നു സംഭവം. സി.ആ൪.പി.എഫ് ജവാൻ ബാബുപ്രസാദ്, സഹോദരൻ രവി എന്നിവ൪ക്ക് ആക്രമണത്തിൽ പരിക്കേറ്റു. സമീപവാസിയും ഗുണ്ടയുമായ കാലൻ കണ്ണൻ എന്ന സജീവ്(28) ചേങ്കോട്ടുകോണം മങ്ങാട്ടുകോണം സ്വദേശി ദീപു (28) നിലമേൽ സ്വദേശിയും കാലൻകണ്ണൻെറ വീട്ടിൽ വാടകക്കു താമസിക്കുന്നതുമായ അരുൺ (28) എന്നിവരെ പൊലീസ് പിടികൂടി. സംഘത്തിൻെറ സ്ഥിരം മദ്യപാനം ശല്യമായതോടെ ബാബു പ്രസാദ് കഴിഞ്ഞ ദിവസം വിലക്കിയിരുന്നു. പ്രകോപിതരായ സംഘം ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.