നിലമ്പൂ൪: കോൺഗ്രസ് ഓഫിസിൽ തൂപ്പുകാരി രാധ കൊല്ലപ്പെട്ട കേസിൻെറ അന്വേഷണത്തിൽ പൊലീസ് ചില കാര്യങ്ങൾ മറച്ചുവെക്കാൻ ശ്രമിച്ചെന്ന് പി.യു.സി.എൽ സംസ്ഥാന പ്രസിഡൻറ് അഡ്വ. പി. എ. പൗരൻെറ നേതൃത്വത്തിലുള്ള വസ്തുതാന്വേഷണ കമീഷൻ കുറ്റപ്പെടുത്തി. നിലമ്പൂരിൽ നടത്തിയ തെളിവെടുപ്പിനു ശേഷമാണ് കമീഷൻ അംഗങ്ങൾ ഇക്കാര്യമറിയിച്ചത്. നി൪ണായക തെളിവാകേണ്ട പല വെളിപ്പെടുത്തലുകളിലും മൊഴികളിലും അന്വേഷണം നടത്താൻ പൊലീസ് തയാറാകാതിരുന്നത് വിശ്വാസ്യതയെ ബാധിച്ചു.
സംഭവദിവസം കുളത്തിനരികിൽ മറ്റ് ചില വാഹനങ്ങൾ കണ്ടെന്ന് പറഞ്ഞ സുകുമാരനിൽ നിന്നും മറ്റ് സാക്ഷികളിൽ നിന്നും സംഘം വിവരങ്ങളാരാഞ്ഞു. കൊലപാതകം നടന്ന കോൺഗ്രസ് ഓഫിസിൻെറ പരിസരത്തെ വ്യാപാരികളിൽ നിന്നും കാര്യങ്ങൾ ചോദിച്ചറിഞ്ഞു. സംഭവത്തിൽ ദുരൂഹതയേറെയുണ്ടെന്നും നിഷ്പക്ഷ അന്വേഷണം വേണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. അന്വേഷി പ്രതിനിധികളായ പി. പ്രമീള, പി. വാസന്തി, എസ്.എച്ച് .ആ൪.പി.സി അംഗങ്ങളായ ജോയ് കൈതാരത്ത്, എ. അബൂബക്ക൪, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സമദ് കുന്നകാവ്, സോളിഡാരിറ്റി ജില്ലാ സെക്രട്ടറി കെ. മഹറൂഫ്, കളത്തിൽ ഫാറൂഖ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.