പ്ളാച്ചിമട നിരാഹാരസമരം: ബിജുവിനെ ആശുപത്രിയിലേക്ക് മാറ്റി

പാലക്കാട്: പ്ളാച്ചിമട നഷ്ടപരിഹാര ബില്ലിൽ രാഷ്ട്രപതി ഒപ്പുവെക്കണമെന്നാവശ്യപ്പെട്ട് 15 ദിവസമായി പ്ളാച്ചിമട കോളവിരുദ്ധ സമരപ്പന്തലിൽ നിരാഹാരം നടത്തിയ  ഐക്യദാ൪ഢ്യ സമിതി സംസ്ഥാന കൺവീന൪ കെ.വി. ബിജുവിനെ ആരോഗ്യനില വഷളായതിനെ തുട൪ന്ന് പൊലീസ് അറസ്റ്റ് ചെയ്ത് താലൂക്കാശുപത്രിയിലേക്ക് മാറ്റി.
ചിറ്റൂ൪ എസ്.ഐയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച വൈകീട്ട് മൂന്നോടെയാണ് അറസ്റ്റ്. താലൂക്കാശുപത്രിയിലേക്ക് മാറ്റിയ ബിജുവിന് ഡ്രിപ് നൽകിയതിനുശേഷം ഡിസ്ചാ൪ജ് ചെയ്തു. തിങ്കളാഴ്ച മുതൽ വളാഞ്ചേരി സ്വദേശി സുബിത്ത് നിരാഹാരം ആരംഭിച്ചു.  
സെക്രട്ടേറിയറ്റ് പടിക്കലേക്ക് സമരം വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് ചൊവ്വാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന ഐക്യദാ൪ഢ്യ സമിതി യോഗം തീരുമാനമെടുക്കുമെന്ന് ജനറൽ കൺവീന൪ ആറുമുഖൻ പത്തിച്ചിറ അറിയിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.