സുധീരന്‍റെ നിയമനം; നീരസവുമായി എം.എം ഹസന്‍

പത്തനംതിട്ട: കെ.പി.സി.സി. പ്രസിഡൻറായി വി.എം സുധീരൻറെ നിയമനത്തിൽ എ.ഐ.സി.സിയോട് നീരസം പ്രകടിപ്പിച്ച് കോൺഗ്രസ് വക്താവ് എം.എം ഹസൻ. നിയമനം മുഖ്യമന്ത്രിയുൾപ്പെടെയുള്ളവ൪ അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും ഈ വിവരം ഹൈകമാൻറിനെ അറിയിച്ചതായും അദ്ദേഹം അറിയിച്ചു.

സുധീരനെ തെരഞ്ഞെടുത്തതിനെ തുട൪ന്നുണ്ടായ ആസ്വാരസ്യം പരിഹരിക്കാൻ ഹൈകമാൻറ് കഴിഞ്ഞ ദിവസം ഇടപെടൽ നടത്തിയിരുന്നു. എ.ഐ.സി.സി സെക്രട്ടറി ദീപക് ബാബറിയ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായി ച൪ച്ച നടത്തുകയും ചെയ്തു.

കെ.പി.സി.സി പ്രസിഡൻറായി വി.എം സുധീരൻ അധികാരമേൽക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രിയുടെ അസാന്നിധ്യം വലിയ വാ൪ത്തയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.