കൊല്ലം: ഐ.എൻ.ടി.യു.സി സംസ്ഥാന റാലിക്ക് കൊടികെട്ടൽ ജോലികൾക്ക് അന്യസംസ്ഥാന തൊഴിലാളികൾ. സംസ്ഥാനത്തെ എല്ലാവിഭാഗം തൊഴിലാളികളെയും അണിനിരത്തി നടക്കുന്ന റാലി കൊഴുപ്പിക്കാനാണ് ബംഗാളി തൊഴിലാളികളെ ആശ്രയിക്കുന്നത്. രണ്ട് ദിവസമായി പത്തംഗസംഘം ഡി.സി.സി ഓഫിസ് അങ്കണത്തിൽ രാവുംപകലും തകൃതിയിൽ പണിയെടുക്കുകയാണ്. ഒരു ലക്ഷം കൊടികളാണ് നഗരത്തിലും പരിസരപ്രദേശങ്ങളിലുമായി കെട്ടുന്നത്. കൊടി കമ്പിൽ കെട്ടുന്ന ജോലിയാണ് ഡി.സി.സി ഓഫിസിൽ പുരോഗമിക്കുന്നത്. മുള ഉപയോഗിച്ചുള്ളത് റാലിക്കും എണ്ണപ്പനത്തണ്ട് കൊണ്ടുള്ളത് നഗരത്തിൽ കെട്ടാനുമാണ് ഉപയോഗിക്കുക.
കൊടികെട്ടൽ ജോലികൾക്ക് തൊഴിലാളികളെ കിട്ടാതായതോടെ ഉമയനല്ലൂരിൽനിന്നുള്ള മറ്റൊരുസംഘത്തെ ബുധനാഴ്ച രാത്രിയോടെ രംഗത്തിറക്കുകയായിരുന്നു. കൂലി എത്രയാണെന്ന് ചോദിച്ചപ്പോൾ അത് പറഞ്ഞിട്ടില്ലെന്നായിരുന്നു മറുപടി. സി.പി.എമ്മിനെ അറിയാം. എന്നാൽ തങ്ങൾ കമ്യൂണിസ്റ്റുകാരല്ല. അങ്ങനെ രാഷ്ട്രീയമൊന്നുമില്ല. ഇവിടെത്തെ പണി കഴിയുമ്പോൾ അടുത്ത സൈറ്റിലേക്ക് പോകുമെന്നും ശമ്പളം കിട്ടുമെന്നതാണ് സന്തോഷമെന്നും ഇവ൪ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.