ആംആദ്മിയുടെ വിജയം ധിക്കാരത്തിന്‍െറ മുഖത്തേക്കുള്ള നീട്ടിത്തുപ്പ് –സാറാ ജോസഫ്

തിരുവനന്തപുരം: അഹന്തയുടെയും ധിക്കാരത്തിൻെറയും മുഖത്തേക്കുള്ള ജനങ്ങളുടെ നീട്ടിത്തുപ്പായാണ് ആം ആദ്മി പാ൪ട്ടിയുടെ വിജയത്തെ കാണേണ്ടതെന്ന് സാറാ ജോസഫ്. ആം ആദ്മി പാ൪ട്ടി സംഘടിപ്പിച്ച വനിതാകൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവ൪.
പുരുഷാധിപത്യപരമായ രാഷ്ട്രീയ പാ൪ട്ടികളുടെ കാഴ്ചപ്പാടാണ് അധികാര കേന്ദ്രങ്ങളിൽനിന്ന് സ്ത്രീകളെ മാറ്റി നി൪ത്തുന്നത്. അധികാരം ജനങ്ങൾക്ക് തിരികെ ഏൽപ്പിക്കാനുള്ള സുതാര്യവും അഴിമതിരഹിതവുമായ ഭരണമാണ് ആം ആദ്മി വാഗ്ദാനം ചെയ്യുന്നത്.
സൂര്യനെല്ലി, അഭയ,കവിയൂ൪,കിളിരൂ൪,ഐസ്ക്രീം കേസുകളിൽ കുറ്റാരോപിത൪ ഇപ്പോഴും അധികാരസ്ഥാനത്തുണ്ട്. കവിയൂ൪ കേസിൽ ആരും ചോദിക്കാതെയാണ് ശ്രീമതി ടീച്ച൪ അത് പീഡനക്കേസല്ലെന്ന് വെളിപ്പെടുത്തിയത്. മഹിളാകോൺഗ്രസ് നേതാവ് ബിന്ദുകൃഷ്ണയും അടുത്തിടെ ഇതുപോലുള്ള പരാമ൪ശം നടത്തി. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ മൂടിവെക്കാൻ സ്ത്രീകളെ തന്നെ ഉപയോഗിക്കുകയാണെന്നും സാറാ ജോസഫ് കുറ്റപ്പെടുത്തി.  ആം ആദ്മി താലൂക്ക് ഡെപ്യൂട്ടി കോഓഡിനേറ്റ൪ സുമ, ഡോ. രേഷ്മ,സ്നേഹ എന്നിവ൪ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.