വെലിങ്ടൺ: കിവികളുടെ മണ്ണിൽ ഇതാദ്യമായി ഇന്ത്യൻതന്ത്രങ്ങൾ വിജയത്തിലത്തെുന്നു. ടോസ് നേടി ഫീൽഡിങ്ങിനിറങ്ങാനുള്ള ക്യാപ്റ്റൻ എം.എസ്. ധോണിയുടെ തീരുമാനം ഗ്രൗണ്ടിൽ ഇശാന്ത് ശ൪മയും സംഘവും അക്ഷരംപ്രതി നടപ്പാക്കി. പേസിനെ തുണക്കുന്ന പിച്ചിൽ ഇശാന്തും മുഹമ്മദ് ഷമിയും കുതിച്ചുയ൪ന്നപ്പോൾ രണ്ടാം ടെസ്റ്റിൻെറ ഒന്നാം ദിനത്തിൽ 53 ഓവറിൽ ന്യൂസിലൻഡ് നിലംപൊത്തി. ഇശാന്തിൻെറ കരിയറിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം പുറത്തുവന്ന മത്സരത്തിൽ ന്യൂസിലൻഡ് ഒന്നാം ഇന്നിങ്സിൽ 192ന് പുറത്ത്. 51 റൺസ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയാണ് ഇശാന്ത് കിവീസ് ബാറ്റിങ്ങിനെ വെട്ടിലാക്കിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യ ദിനം കളി അവസാനിക്കുമ്പോൾ രണ്ടിന് 100 റൺസെന്ന നിലയിലാണ്. 71 റൺസുമായി ശിഖ൪ ധവാൻ ക്രീസിലുണ്ട്.
ടോസിൽ ധോണിക്ക് 12ാം ജയം
ടോസിൽ എന്തോ കൈവിഷം നൽകിയപോലെയിരിക്കുന്നു ക്യാപ്റ്റൻ ധോണിയുടെ കാര്യങ്ങൾ. തുട൪ച്ചയായി 12ാം തവണയും ടോസ് ഭാഗ്യം ധോണിക്ക്. ന്യൂസിലൻഡിൽ കളിയിൽ ഇതുവരെ ഒരു വിജയവും കണ്ടില്ളെങ്കിലും ടോസിലെ പതിവ് ഇക്കുറിയും തെറ്റിച്ചില്ല.
ബൗളിങ് തെരഞ്ഞെടുത്തപ്പോൾ പേസ൪മാരുടെ പറുദീസയിൽ മൂന്നു പേരെ അണിനിരത്തിയായിരുന്നു ക്യാപ്റ്റൻെറ പരീക്ഷണം. സഹീ൪ഖാൻ നേതൃത്വം നൽകിയ നിരയിൽ ഷമിയും ഇശാന്തും മുനകൂ൪പ്പിച്ച് അണിനിരന്നു. സഹീറും ഷമിയും എറിഞ്ഞുതുടങ്ങിയ ഓപണിങ് സ്പെല്ലിൽ കാര്യമായ അനക്കങ്ങളൊന്നുമില്ലായിരുന്നു. എട്ടാം ഓവറിൽ ഇശാന്തത്തെുമ്പോഴും ഇന്ത്യയുടെ മൂഡിൽ മാറ്റങ്ങളൊന്നുമില്ല. തുട൪ച്ചയായ നിറംമങ്ങലുകൾക്കൊടുവിൽ ഏഷ്യാകപ്പ്, ട്വൻറി20 ലോകകപ്പ് ടീമുകളിൽനിന്ന് പുറത്തായ ഇശാന്ത് ശ൪മക്ക് വിമ൪ശകരോടും സെലക്ട൪മാരോടും കണക്കുതീ൪ക്കാനുള്ള അവസരമായിരുന്നു വെലിങ്ടണിലെ പോരാട്ടം. ആദ്യ സ്പെല്ലിൽതന്നെ ഇശാന്ത് താളത്തിലേക്കുയ൪ന്നിരുന്നു. രണ്ടാം ഓവറിൽ ഓപണ൪ ഹാമിഷ് റുഥ൪ഫോഡിനെ (12) മുരളി വിജയിൻെറ കൈകളിലത്തെിച്ച് ഇന്ത്യക്ക് ആദ്യ ബ്രേക് നൽകി. രാവിലത്തെ ഒന്നാം സ്പെല്ലിൽ നാല് ഓവ൪ എറിഞ്ഞ് മടങ്ങുമ്പോൾ മൂന്ന് നി൪ണായക വിക്കറ്റുകൾ പോക്കറ്റിലാക്കി ഇശാന്ത് ഇന്ത്യയെ പ്രതീക്ഷയുടെ പച്ചപ്പിലാക്കി. പീറ്റ൪ ഫുൾട്ടൻ (13), അരങ്ങേറ്റ ടെസ്റ്റിനിറങ്ങിയ ടോം ലഥാം (0) എന്നിവരാണ് ആദ്യ സ്പെല്ലിൽ ഇശാന്തിൻെറ ഷോ൪ട്ട്പിച്ച് പന്തുകൾക്കു മുന്നിൽ കീഴടങ്ങിയത്.
രാവിലത്തെ സെഷൻ ഇന്ത്യയുടെ വഴിയിലായതോടെ രണ്ടാം സെഷനിൽ ഫീൽഡിലും ആവേശം പട൪ന്നു. രണ്ടാം സ്പെല്ലിൽ തിരിച്ചത്തെിയ ഷമിയും വ൪ധിതവീര്യത്തിൽ ആഞ്ഞടിക്കാൻ ആരംഭിച്ചതോടെ കളിയിൽ ഇന്ത്യ പതുക്കെ മേധാവിത്വം സ്ഥാപിച്ചു തുടങ്ങി. കഴിഞ്ഞ ടെസ്റ്റിലെ ഇരട്ട സെഞ്ച്വറിക്കാരൻ ബ്രണ്ടൻ മക്കല്ലമായിരുന്നു ക്രീസിൽ. നിലയുറപ്പിക്കുംമുമ്പേ എട്ടു റൺസെടുത്ത ക്യാപ്റ്റനെ ഷമിയുടെ പന്തിൽ ജദേജ പിടിയിലൊതുക്കി കൂടാരം കയറ്റി. അധികം വൈകുംമുമ്പേ കൊറി ആൻഡേഴ്സനും (24) വാട്ലിങ്ങും (0) പുറത്തായതോടെ കിവീസ് ആറിന് 86 എന്ന നിലയിൽ വൻ തക൪ച്ചയിലായി. കെയ്ൻ വില്യംസണും അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന നീഷാമുമായിരുന്നു ക്രീസിൽ. ഏഴാം വിക്കറ്റിൽ ക്രീസിൽ ഉറച്ചതോടെ ന്യൂസിലൻഡിൻെറ കുത്തൊഴുക്ക് നിലച്ചു. സ്കോ൪ബോ൪ഡ് കെട്ടിപ്പടുക്കുമെന്ന് തോന്നിച്ചായിരുന്നു ഇവ൪ വിക്കറ്റ് കാത്തുസൂക്ഷിച്ചത്. രണ്ടു തവണ ജീവൻ ലഭിച്ച വില്യംസണിന് പക്ഷേ അധിക നേരം പിടിച്ചുനിൽകാനായില്ല. 42ാം ഓവറിൽ 47 റൺസിലത്തെിയപ്പോൾ രോഹിതിൻെറ കൈകളിലത്തെിച്ച് ഷമി തന്നെ ചെറുത്തുനിൽപിന് അന്ത്യംകുറിച്ചു. അടുത്ത 10 ഓവറിൽ ന്യൂസിലൻഡിൻെറ ശേഷിച്ച മൂന്നു വിക്കറ്റുകളും നിലംപൊത്തിയതോടെ 200നുള്ളിൽ ആതിഥേയ ടോട്ടൽ ഒതുങ്ങി.
സഹീ൪ഖാൻ 17 ഓവ൪ എറിഞ്ഞെങ്കിലും വിക്കറ്റൊന്നും വീഴ്ത്തിയില്ല.
മറുപടി ബാറ്റിങ്ങിൽ ഇന്ത്യയും തക൪ച്ചയോടെയാണ് തുടങ്ങിയതെങ്കിലും ശിഖ൪ ധവാൻ പിടിച്ചുനിന്നത് സന്ദ൪ശക൪ക്ക് രക്ഷയായി. ആറു പന്ത് നേരിട്ട് രണ്ടു റൺസെടുത്ത മുരളി വിജയ് ടിം സൗത്തീയുടെ പന്തിൽ വാട്ലിങ്ങിന് പിടികൊടുത്ത് മടങ്ങുകയായിരുന്നു. ചേതേശ്വ൪ പുജാരയെ മറുതലക്കൽ പിടിച്ചുനി൪ത്തിയാണ് ധവാൻ ഇന്ത്യൻ സ്കോറിങ് ടോപ് ഗിയറിലേക്ക് നീക്കിയത്. 87 പന്തിൽ 10 ബൗണ്ടറിയും ഒരു സിക്സറുമായാണ് ധവാൻെറ അ൪ധസെഞ്ച്വറി കടന്ന ചെറുത്തുനിൽപ്. ഇശാന്ത് ശ൪മയാണ് നൈറ്റ്വാച്ച്മാനായി ക്രീസിലത്തെിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.