കയ്പമംഗലം: അനധികൃതമായി മദ്യവിൽപന നടത്തുന്ന കയ്പമംഗലം കൊപ്രക്കളത്തെയും അറവ്ശാലയിലെയും മദ്യശാലകൾ പൂട്ടണമെന്നാവശ്യപ്പെട്ട് വെൽഫെയ൪ പാ൪ട്ടി കയ്പമംഗലം മണ്ഡലം കമ്മിറ്റി നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹം 35ാം ദിവസത്തിലേക്ക്. ഇതിൻെറ ഭാഗമായി ശനിയാഴ്ച കയ്പമംഗലം പഞ്ചായത്തോഫിസിലേക്ക് ബഹുജന മാ൪ച്ച് സംഘടിപ്പിക്കും.
കൊപ്രക്കളത്തുനിന്ന് രാവിലെ 9.30ന് ആരംഭിക്കുന്ന മാ൪ച്ച് സംസ്ഥാന വൈസ്പ്രസിഡൻറ് പ്രേമ ജി. പിഷാരടി ഉദ്ഘാടനം ചെയ്യും. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് പി.കെ. മുഹമ്മദ് (ജില്ലാപ്രസിഡൻറ് കെ.എൻ.എം), കെ.വി. അബ്ദുൽ ഖാദ൪ (നവോത്ഥാന സാംസ്കാരിക കേന്ദ്രം), മുഹമ്മദ് കുഞ്ഞി പുതിയകാവ് (പ്രസി. വെൽഫെയ൪ പാ൪ട്ടി, കയ്പമംഗലം മണ്ഡലം), വാസു (ഗ്രാമദീപം വായനശാല), ഡേവിസ് (റിട്ട. എച്ച്.എം, ആ൪.സി.യു.പി, പള്ളിനട), പി.കെ. രാമകൃഷ്ണൻ (ഗാന്ധിപീസ് ഫൗണ്ടേഷൻ), സെയ്തുമുഹമ്മദ് (പ്രസി. പുത്തൻപള്ളി മഹല്ല്), എം.എം. മുഹമ്മദ് (പ്രസി. ചിറക്കൽ ജുമാമസ്ജിദ്), കെ.യു. അബൂബക്ക൪ (പ്രസി., എസ്.വൈ.എസ്, കൂരിക്കുഴി), അബ്ദുസ്സലാം സഖാഫി (ഖത്തീബ് കൂരിക്കുഴി ജുമാമസ്ജിദ്), കെ.കെ. വേലായുധൻ (ദലിത് ലിബറേഷൻ ഫ്രണ്ട്), പ്രിൻസ പുലരി (ജനകീയ ഐക്യവോയ്സ്), ബൽക്കീസ് ബാനു (ഉണ൪വ് സ൪ഗവേദി), ബഷീ൪ തൈവളപ്പിൽ (സെക്ര. സോഷ്യലിസ്റ്റ് ജനത ജില്ലാ കമ്മിറ്റി), കെ.കെ. അഫ്സൽ (ജില്ലാ ജന.സെക്ര. മുസ്ലിംയൂത്ത്ലീഗ്), മുഹമ്മദ് ചാമക്കാല (ഐ.എൻ.എൽ ജില്ലാ പ്രസി.), പ്രശോഭിതൻ അടിപറമ്പിൽ (വെൽഫെയ൪ പാ൪ട്ടി), സിന്ധു കരുവത്ത് (അങ്കണവാടി പ്രവ൪ത്തക), കെ.കെ. അജിത (ജില്ലാ കമ്മിറ്റിയംഗം, വെൽഫെയ൪ പാ൪ട്ടി), മുഹമ്മദ് ഇബ്രാഹിം (പ്രസി. ടീം എൽ.ആ൪.കെ ക്ളബ്) തുടങ്ങിയവ൪ ജാഥക്ക് നേതൃത്വം നൽകുമെന്ന് സംഘാടകസമിതി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.