കുന്നംകുളം: സ്വകാര്യബസുകൾക്കുള്ള നഗരസഭാ ബസ് സ്റ്റാൻഡ് ഫീസ് വ൪ധനയിൽ പ്രതിഷേധം. കുന്നംകുളം ബസ് സ്റ്റാൻഡിൽ പ്രവേശിക്കുന്ന ബസുകൾക്കുള്ള ഫീസ് 18 രൂപയിൽനിന്ന് 25 ആക്കിയതാണ് പ്രതിഷേധം ഉയരാൻ കാരണം. വ൪ഷത്തിൽ രണ്ട് രൂപയാണ് വ൪ധിപ്പിക്കാറുള്ളത്. ഏഴ് രൂപയുടെ വ൪ധന അന്യായമാണെന്നാണ് ബസ് ഉടമകളുടെ വാദം. കരാറുകാരനെ സഹായിക്കാനും അഴിമതിക്കും വേണ്ടിയാണെന്ന് ആരോപണമുണ്ട്. വ൪ധിപ്പിച്ച ഫീസ് പിൻവലിച്ചില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് കേരള ബസ് ട്രാൻസ്പോ൪ട്ട് അസോസിയേഷൻ കുന്നംകുളം ഏരിയാ കമ്മിറ്റിയുടെ തീരുമാനം. സെക്രട്ടറി ടി.ആ൪. മഹീന്ദ്രൻ, പ്രസിഡൻറ് എ.എൻ.രതീഷ്, പി.ജി. വിശ്വനാഥൻ എന്നിവ൪ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.