ദേശീയ പാത സംയുക്ത സമര സമിതി പ്രതിഷേധപ്രകടനം നടത്തി

ചാവക്കാട്: ദേശീയപാത സ്ഥലമെടുപ്പിനെതിരെ സമരം ചെയ്ത നാട്ടുകാരെ വടകരയിൽ ക്രൂരമായി മ൪ദിച്ച പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ദേശീയ പാത സംയുക്ത സമര സമിതി പ്രകടനവും ധ൪ണയും നടത്തി.
പ്രകടനത്തിനുശേഷം ചാവക്കാട് ജങ്ഷനിൽ നടന്ന ധ൪ണ വെൽഫെയ൪ പാ൪ട്ടി ജില്ലാ വൈസ് പ്രസിഡൻറ് ഷൺമുഖൻ വൈദ്യ൪ ഉദ്ഘാടനം ചെയ്തു. ആദ൪ശ രാഷ്ട്രീയത്തിൻെറ കേരളീയമുഖമായ വി.എം. സുധീരൻെറ കെ.പി.സി.സി പ്രസിഡൻറ് സ്ഥാനാരോഹണത്തിന് തൊട്ടുടൻ  നടന്ന വടകരയിലെ പൊലീസ് നരനായാട്ട്  കേരളീയ സമൂഹത്തെ ലജ്ജിപ്പിക്കുന്നതാണെന്നും ജനകീയ സമരത്തെ അടിച്ചമ൪ത്താനാവില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വി.സിദ്ദീഖ് അധ്യക്ഷത വഹിച്ചു. സി.ഷറഫുദ്ദീൻ, സി.ആ൪.ഉണ്ണികൃഷ്ണൻ, അബൂബക്ക൪ കുഞ്ഞ്, റഖീബ് തറയിൽ, വി.എസ് ഉമ൪, നൂറുദ്ദീൻ, വത്സലൻ താമരയൂ൪, പി.കെ.സൈനുദ്ദീൻ ഫലാഹി, ഹുസൈൻ അണ്ടത്തോട്. എം.പി. ഉസ്മാൻ, എ.ഹുസൈൻ, അക്ബ൪ ഓവുങ്ങൽ, സി.യു പ്രേമൻ, ടി.കെ മുഹമ്മദാലി എന്നിവ൪ സംസാരിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.