സ്ത്രീ മുന്നേറ്റ യാത്രക്ക് സ്വീകരണം

തൊടുപുഴ: മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണ നയിക്കുന്ന സ്ത്രീ മുന്നേറ്റ യാത്രക്ക് ജില്ലയിൽ സ്വീകരണം നൽകി. നവഭാരത സൃഷ്ടിക്കായി സ്ത്രീ ശക്തി മുന്നോട്ടെന്ന മുദ്രാവാക്യം ഉയ൪ത്തി നടത്തുന്ന മുന്നേറ്റ യാത്രക്ക് ജില്ലയിൽ അടിമാലിയിലായിരുന്നു ആദ്യസ്വീകരണം ഒരുക്കിയത്. തുട൪ന്ന് നെടുങ്കണ്ടത്ത് എത്തിയ യാത്ര തൊടുപുഴയിൽ സമാപിച്ചു. അടിമാലിയിൽ നടന്ന സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി എ.കെ. മണി ഉദ്ഘാടനം ചെയ്തു. ബ്ളോക് പ്രസിഡൻറ് ഉഷ അനിൽ അ ധ്യക്ഷത വഹിച്ചു.നെടുങ്കണ്ടത്ത് എത്തിയ യാത്രയിൽ നിയോജക മണ്ഡലം പ്രസിഡൻറ് മോളി മൈക്കിൾ അധ്യക്ഷത വഹിച്ചു. ശ്യാമള വിശ്വനാഥൻ, കെ.പി.സി.സി സെക്രട്ടറിമാരായ നാട്ടകം സുരേഷ്, ഇബ്രാഹിംകുട്ടി കല്ലാ൪, ശ്രീമന്ദിരം ശശികുമാ൪, ഡി.സി.സി വൈസ് പ്രസിഡൻറ് ആ൪. ബാലൻപിള്ള, സെക്രട്ടറി ഇ.കെ. വാസു, വത്സമ്മ ജോസ്, ലീലാമ്മ ജോസ് എന്നിവ൪ സംസാരിച്ചു. തൊടുപുഴയിൽ മഹിള കോൺഗ്രസ് ജില്ലാ പ്രസിഡൻറ് ഇന്ദു സുധാകരൻ അധ്യക്ഷത വഹിച്ചു. മഹിള കോൺഗ്രസ് നേതാക്കളായ ലതിക സുഭാഷ്, ലീലാമ്മ ജോസ്, നിയോജക മണ്ഡലം പ്രസിഡൻറ് നൈറ്റ്സി കുര്യാക്കോസ്, ജില്ലാ വൈസ് പ്രസിഡൻറ് രാജേശ്വരി ഹരിധരൻ, ജില്ലാ സെക്രട്ടറി ഷീജ ജയൻ എന്നിവ൪ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.