കണ്ണൂ൪: സാഹിത്യ സൃഷ്ടികളിൽ കുറവുണ്ടെങ്കിലും പുരസ്കാരങ്ങൾ പുഷ്ടിപ്പെടുന്നുണ്ടെന്ന് കഥാകൃത്ത് ടി. പത്മനാഭൻ. തൃശൂ൪ അങ്കണം സാംസ്കാരിക വേദിയുടെ മികച്ച കഥക്കുള്ള ഇ.പി. സുഷമ എൻഡോവ്മെൻറ് വി.എച്ച്. നിഷാദിനു സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമം ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച ‘കണ്ണൂ൪ സെൻട്രൽ ജയിലിൽനിന്ന് പോസ്റ്റ് ചെയ്ത ഒരു ചപ്പാത്തിക്കഥ’ എന്ന കഥക്കാണ് പുരസ്കാരം.
എല്ലാവരെയും അമ്പരപ്പിച്ച എഴുത്തുകാരിയാണ് ഇ.പി. സുഷമയെന്ന് പത്മനാഭൻ പറഞ്ഞു. ഇവരുടെ പേരിൽ നൽകുന്ന അങ്കണം അവാ൪ഡ് കിട്ടിയവരൊക്കെ പിൽക്കാലത്ത് പ്രശസ്തരായ എഴുത്തുകാരായിട്ടുണ്ട്.
ഇത് നിസ്സാര കാര്യമല്ല. സാഹിത്യത്തിലുള്ള ഇവരുടെ യോഗ്യത എഴുത്തിലൂടെ ലോകത്തെ അറിയിക്കുകയായിരുന്നു. കുട്ടിക്കാലത്ത് ജയിലിൽ നിന്ന് കളിച്ചുവള൪ന്നതാണ് തൻെറ ജീവിതം. തൂക്കുമരത്തിന് സമീപമുള്ള കുഴിയിൽ ഒളിച്ചിരുന്ന കാലവും പത്മനാഭൻ അയവിറക്കി. തൃശൂ൪ കേന്ദ്രമായി പ്രവ൪ത്തിക്കുന്ന അങ്കണം സാംസ്കാരിക വേദി സെക്രട്ടറി ആ൪.ഐ. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. കഥ, കവിതാ മത്സര വിജയികളായ ശ്രേയ സതീഷ് (തൃശ്ശിലേരി ഹയ൪ സെക്കൻഡറി സ്കൂൾ, മാനന്തവാടി), ആദിൽ അശ്റഫ് ( കാടാച്ചിറ ഹയ൪സെക്കൻഡറി സ്കൂൾ), പി.എസ്. അനുശ്രീ ( ഗവ. ഹയ൪സെക്കൻഡറി, കോക്കല്ലൂ൪), ഫാസില സലിം ( ഗവ. ഹയ൪സെക്കൻഡറി ഹോസ്ദു൪ഗ്), കെ.അമൃത (ഗവ. ഹയ൪സെക്കൻഡറി മണത്തണ), എം.കെ.അനുരാഗ് (ഗവ. ഹയ൪സെക്കൻഡറി, കുറ്റ്യാടി) എന്നിവ൪ക്കും മുതി൪ന്നവ൪ക്കുള്ള സാഹിത്യ പുരസ്കാരം നേടിയ പ്രസാദ് കൂടാളി, സൗമ്യ മുഴക്കോം, ആ൪.സ്വാതി എന്നിവ൪ക്കും പത്മനാഭൻ അവാ൪ഡുകൾ നൽകി.
കഥാകൃത്ത് ടി.എൻ. പ്രകാശ്, മാധ്യമം പീരിയോഡിക്കൽസ് എഡിറ്റ൪ പി.കെ. പാറക്കടവ്, ഫോക്ലോ൪ അക്കാദമി ചെയ൪മാൻ പ്രഫ. ബി. മുഹമ്മദ് അഹമ്മദ്, പി.കെ. ബൈജു എന്നിവ൪ സംസാരിച്ചു.
തൃശ്ശിവപുരം മോഹനചന്ദ്രൻ സ്വാഗതവും പി.ജിംഷാ൪ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.