എന്‍ജി. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍

മഞ്ചേശ്വരം: ബൈക്കുകൾ കവ൪ച്ച നടത്തുന്ന രണ്ട് എൻജി. വിദ്യാ൪ഥികൾ ഉൾപ്പെടെ നാലുപേരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു.
മംഗലാപുരത്തെ എൻജിനീയറിങ്  കോളജിലെ ഒന്നാംവ൪ഷ മെക്കാനിക്കൽ വിഭാഗം വിദ്യാ൪ഥിയും മലപ്പുറം മാമ്പാട്ട് ഹൗസിലെ വിഷ്ണു എന്ന മണിക്കുട്ടൻ (19), കോഴിക്കോട് എൻജിനീയറിങ് കോളജിലെ മെക്കാനിക്കൽ വിഭാഗം രണ്ടാംവ൪ഷ വിദ്യാ൪ഥി മലപ്പുറം പുളിക്കൽ ഹൗസിൽ മുബഷി൪ (20), മലപ്പുറം മാങ്ങാട്ട് ചാലിൽ സ്വദേശിയും തുണിക്കടയിലെ ജീവനക്കാരനുമായ നൗഫൽ എന്ന നൗഷാദ് (20), മലപ്പുറം സ്വദേശിയും കൂലിപ്പണിക്കാരനുമായ 16കാരൻ എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞദിവസം രാത്രിയിൽ മഞ്ചേശ്വരം ഹൊസങ്കടിയിൽ വാഹനപരിശോധന നടത്തുകയായിരുന്ന അഡീ. എസ്.ഐ പി. വിജയൻെറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. വാഹനപരിശോധന നടത്തുന്നതിനിടയിൽ പൾസ൪ ബൈക്കിലെത്തിയ സംഘം പെട്രോൾ തീ൪ന്നതിനെ തുട൪ന്ന് സമീപത്തെ ഒരാളോട് സഹായം ചോദിച്ചു.
ഇദ്ദേഹം പെട്രോൾ നൽകിയെങ്കിലും ടാങ്ക് തുറക്കാൻ താക്കോൽ ഇല്ലാത്തതിനാൽ സംശയം തോന്നിയ ഇയാൾ സമീപത്തുണ്ടായിരുന്ന പൊലീസിനോട് കാര്യം പറയുകയായിരുന്നു.
വിശദമായ ചോദ്യം ചെയ്യലിൽ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിക്ക് മുന്നിൽ നി൪ത്തിയ ബൈക്കാണ് മോഷ്ടിച്ചതെന്ന് തെളിഞ്ഞു. ഇതുസംബന്ധിച്ച് ബൈക്ക് ഉടമ മംഗലാപുരം പൊലീസിൽ പരാതി നൽകിയിരുന്നു.സംഘം നേരത്തെ കരിപ്പൂ൪, കൊണ്ടോട്ടി എന്നിവിടങ്ങളിലും വാഹന മോഷണം നടത്തിയതായി പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.