ഏറ്റുമാനൂരില്‍ പട്ടാപ്പകല്‍ വാതിലുകള്‍ വെട്ടിപ്പൊളിച്ച് മോഷണ ശ്രമം

ഏറ്റുമാനൂ൪: മഹാദേവ ക്ഷേത്രത്തിന് സമീപം എം.സി റോഡിൽ പട്ടാപ്പകൽ വീടിൻെറ വാതിലുകൾ വെട്ടിപ്പൊളിച്ച് മോഷണ ശ്രമം.ജില്ലാ സഹകരണ ബാങ്കിലെ ഡെപ്യൂട്ടി ജനറൽ മാനേജ൪ ശ്രീലതയുടെയും ഭ൪ത്താവ് മോഹൻ ഭാസ്കറിൻെറയും വീടായ ഗൗരീശങ്കരത്തിലാണ് ചൊവ്വാഴ്ച മോഷണശ്രമം നടന്നത്. സംഭവം നടക്കുമ്പോൾ ശ്രീലത ബാങ്കിലും മോഹനഭാസ്ക൪ എറണാകുളം മെഡിക്കൽ ട്രസ്റ്റിലുമായിരുന്നു. ശ്രീലത രാവിലെ 8.30നും മോഹനഭാസ്ക൪ പത്തരക്കുമാണ് പോയത്. വീടിന് പുറത്തെ ഷെഡിൻെറ വാതിൽ കുത്തിത്തുറന്ന് കോടാലി, തൂമ്പ, മൺവെട്ടി എന്നിവ എടുത്തിട്ടുണ്ട്് .ചെറിയ തൂമ്പയുടെ കൈയൂരി മാറ്റിയശേഷം അതുപയോഗിച്ച് തോട്ടിയിൽ ബന്ധിച്ച് സ്റ്റോ൪ റൂമിൻെറ ഇരുമ്പ് ബാ൪ തട്ടി നീക്കിയതായും കണ്ടെത്തി.പിന്നീട് അലക്കിയിട്ടിരുന്ന ഡബ്ൾ മുണ്ടിൽ അമ്മിക്കല്ലും കരിങ്കല്ലും പൊതിഞ്ഞ് വീട്ടിലേക്ക് പ്രവേശിക്കുന്ന കതകുകൾ ഇടിച്ചുപൊളിക്കാൻ ശ്രമിച്ചതിൻെറ അടയാളങ്ങളും കണ്ടെത്തി. ഈ ശ്രമം പരാജയപ്പെട്ടതിനാൽ തൂമ്പ, കോടാലി എന്നിവ കൊണ്ടുവന്ന്  കതക് വെട്ടിപ്പൊളിച്ചാണ് മോഷ്ടാക്കൾ അകത്തുകടന്നത്. മൂന്ന് അലമാരകൾ അരിച്ചുപെറുക്കി. സാധനസാമഗ്രികൾ വാരിയിട്ട നിലയിലാണ്. മാസങ്ങൾക്കുമുമ്പ് ഇതുപോലെ മോഷണശ്രമം നടന്നിരുന്നതിനാൽ സ്വ൪ണവും പണവും വീട്ടിൽ സൂക്ഷിച്ചിരുന്നില്ല. സംഭവം അറിഞ്ഞ് നൂറുകണക്കിന് ആളുകൾ സ്ഥലത്തെത്തി. വൈകുന്നേരം അഞ്ചോടെ മോഹനഭാസ്ക൪ എത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിഞ്ഞത്. ഏറ്റുമാനൂ൪ പൊലീസ്  പരിശോധന നടത്തി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.